ഹു

പേളി മാണി നായികയാവുന്ന മിസ്റ്റിക് ത്രില്ലർ ചിത്രം ‘ഹു’വും പ്രദർശനത്തിനെത്തി. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, പ്രശാന്ത് നായർ ഐഎഎസ്, രാജീവ് പിള്ള, ഗോപു പടവീടൻ എന്നിവരാണ് മറ്റു താരങ്ങൾ. കളക്ടർ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായർ​ ഐഎഎസ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഹു’. ഡോ. സാമുവൽ എന്ന കഥാപാത്രത്തിനെയാണ് പ്രശാന്ത് നായര്‍ അവതരിപ്പിക്കുന്നത്.എഡിറ്റർ അജയ് ആദ്യമായി നിർമ്മാതാവുന്ന ചിത്രം കോറിഡോർ 6 മൂവിയും രവി കൊട്ടാരക്കരയും ചേർന്നാണ് നിർമ്മിക്കുന്നത്. അമിത് സുരേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിശാഖാ ബൊഖിൽ സൗണ്ട് ഡിസൈനിംഗും സിനോയ് ജോസഫ് ഡോൾബി അറ്റ്മോസ് മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നു. കേരളത്തിനു പുറമെ ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘ഹു’ വിന് മലയാളിയ്ക്ക് അത്ര പരിചിതമല്ലാത്ത നിയോ നോയർ, ട്രൈം ട്രാവൽ ചിത്രങ്ങളുടെ സ്വഭാവമാണ് ഉള്ളത്.

ഹു

| New Release | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>