ഇന്ത്യയുടെ ഓസ്‌ക്കര്‍ എന്‍ട്രിയായി വില്ലേജ് റോക്ക് സ്റ്റാര്‍സ്!

ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌ക്കര്‍ എന്‍ട്രിയായി അസമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ് തിരഞ്ഞെടുക്കപ്പെട്ടു. റിമ ദാസ് സംവിധാനം ചെയ്ത ഈ ചിത്രം സെലക്ഷനില്‍ ഉണ്ടായ മറ്റ് 28 സിനിമകളെ പിന്തളളിയാണ് ഇന്ത്യയുട ഓഫീഷ്യല്‍ എന്‍ട്രി ആയത്. ഒരു ഗിറ്റാറിസ് ആവാനുളള ആഗ്രഹവുമായി നടക്കുന്ന ധുനു എന്ന അസമീസ് പെണ്‍കുട്ടിയുടെ കഥയാണ് വില്ലേജ് റോക്ക് സ്റ്റാര്‍സ് പറയുന്നത്.

ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ സ്വര്‍ണ കമലം നേടിയ സിനിമ കൂടിയായിരുന്നു വില്ലേജ് റോക്ക്‌സ്റ്റാര്‍സ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇതിനകം പ്രദര്ശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു എല്ലായിടത്തു നിന്നും നേടിയിരുന്നത്. ഭാനിത ദാസ്,മനബേന്ദ്ര ദാസ് തുടങ്ങിയ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം മഹാനടി,ജയരാജിന്റെ ഭയാനകം തുടങ്ങിയ ചിത്രങ്ങളും ഓസ്‌കര്‍ എന്‍ട്രിക്കുളള സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കു പുറമെ റാസി,പദ്മാമവത്,ഹിച്ച്കി,ഒക്ടോബര്‍,ലവ് സോണിയ, ഗുലാബ്ജാം,പിഹു,കദ്വി ഹവ,ബയോസ്‌കോപ് വാല തുടങ്ങിയ ചിത്രങ്ങളും പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അവസാനം നിമിഷം വില്ലേജ് റോക്ക്‌സ്റ്റാര്‍സിനെ തന്നെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞടുക്കുകയായിരുന്നു.

ഇന്ത്യയുടെ ഓസ്‌ക്കര്‍ എന്‍ട്രിയായി വില്ലേജ് റോക്ക് സ്റ്റാര്‍സ്!

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>