വിജയ് സൂപ്പറും പൗര്‍ണമിയും

സണ്‍ഡേ ഹോളിഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജിസ് ജോയിയുടെ സംവിധാനത്തില്‍ ആസിഫലി നായകനാകുന്ന ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ജനുവരിയില്‍ തിയറ്ററുകളിലെത്തും. ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ ബൈസിക്കള്‍ തീവ്‌സിലും ആസിഫാണ് നായകനായത്.
പുതിയ ചിത്രത്തിനായി ജിസ് ജോയി തന്നെയാണ് തിരക്കഥ ഒരുക്കിയത്. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക.
ശാന്തി കൃഷ്ണ ,രഞ്ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് നിര്‍മാണം. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ച് ഒരുക്കുന്ന ചിത്രം പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സംവിധായകന്‍ പറയുന്നു. പോണ്ടിച്ചേരി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്.

വിജയ് സൂപ്പറും പൗര്‍ണമിയും

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>