വിജയ് സേതുപതിയുടെ 96 തന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി ചലച്ചിത്ര പ്രവർത്തകൻ രംഗത്ത്.

വിജയ് സേതുപതിയുടെതായി പുറത്തിറങ്ങിയ 96 മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. നല്ല സിനിമകളെ എപ്പോഴും നെഞ്ചിലേറ്റുന്ന പ്രേക്ഷകര്‍ 96നെയും സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രം മുന്നേറുന്നത്.

ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മക്കള്‍ സെല്‍വന്റെ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ വന്ന 96 വിജയ് സേതുപതിയുടെ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനര്‍ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോല കേരളത്തിലും മികച്ച സ്വകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ചിത്രം തന്റെ കഥയാണെന്ന് പറഞ്ഞാണ് ഇയാള്‍ രംഗത്തെത്തിയിരിക്കുന്നത്.

96 എന്ന ചിത്രത്തിന്റെ കഥ തന്റേതാണെന്നും നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കഥ സിനിമയുടെ നിര്‍മ്മാതാവിനോട് പറഞ്ഞതായും വിച്ചു എന്നയാള്‍ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കഥ തന്നെയാണിത്. ഞാന്‍ ജീവിച്ച എന്റെ കഥ. ഇക്കാര്യം ഇപ്പോള്‍ പറയുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല. മറിച്ച ഇത് ജനങ്ങള്‍ അറിയണമെന്ന് ഞാന്‍ അഗ്രഹിക്കുന്നു.

എത്രത്തോളം അധപതിച്ചതാണ് തമിഴ് സിനിമാ ലോകം എന്നത് ജനങ്ങള്‍ മനസിലാക്കണം. കഴിവുളളവര്‍ക്ക് അവസരം നല്‍കാതിരിക്കുകയും അവരില്‍ നിന്ന് മോഷ്ടിക്കുകയും ആണ് സിനിമയിലുളളവര്‍ ചെയ്യുന്നത്. സംവിധായകന്‍ പ്രേമിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഈ കഥ ഞാന്‍ വീണ്ടും സിനിമയാക്കും. നിങ്ങളുടെ സിനിമയേക്കാള്‍ മികച്ചതായിരിക്കും എന്റേത്. വിച്ചു ആര്‍ പറയുന്നു.

വിജയ് സേതുപതിയെ നായകനാക്കി സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 96. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദ ഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു റൊമാന്റിക്ക് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ തൃഷ കൃഷ്ണനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്.

ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം മുഴുവനായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ തരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ മികച്ച പ്രതികരണമാണ് 96നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ എല്ലാം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ചായാഗ്രഹണവും മികച്ചുനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

വിജയ് സേതുപതിയുടെ 96 തന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി ചലച്ചിത്ര പ്രവർത്തകൻ രംഗത്ത്.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>