വി​ജ​യ് ​സേ​തു​പ​തി മ​ല​യാ​ള​ത്തിൽ, അരങ്ങേറ്റം ജയറാമിനൊപ്പം.

ത​മി​ഴ് ​സൂ​പ്പ​ർ​താ​രം​ ​വി​ജ​യ് ​സേ​തു​പ​തി​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു.​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​സ​ജ​ൻ​ ​ക​ള​ത്തി​ൽ​ ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണി​ത്.​ര​ണ്ട് ​നാ​യ​ക​ന്മാ​രു​ള്ള​ ​ചി​ത്ര​ത്തി​ൽ​ ​ജ​യ​റാ​മാ​ണ് ​മ​റ്റൊ​രു​ ​നാ​യ​ക​ൻ.​സ​ത്യം​ ​ഓ​ഡീ​യോ​സ് ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്ത് ​ചു​വ​ടു​വ​യ്ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ഈ​ ​ചി​ത്ര​ത്തി​നു​ണ്ട്.​ ​സ​ത്യം​ ​മൂ​വീ​സ് ​എ​ന്നാ​ണ് ​ബാ​ന​റി​ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് ​ജ​നു​വ​രി​ ​ര​ണ്ടാം​ ​വാ​രം​ ​ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ​ ​തു​ട​ങ്ങും.​ ​

ത​മി​ഴ്നാ​ട്ടി​ലെ​ ​പോ​ലെ​ ​ത​ന്നെ​ ​കേ​ര​ള​ത്തി​ലും​ ​ധാ​രാ​ളം​ ​ആ​രാ​ധ​ക​രു​ള്ള​ ​താ​ര​മാ​ണ് ​മ​ക്ക​ൾ​ ​സെ​ൽ​വ​ൻ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​വി​ജ​യ് ​സേ​തു​പ​തി.​ ​ഒ​ടു​വി​ൽ​ ​റി​ലീ​സാ​യ​ 96​ ​അ​ട​ക്കം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മി​ക്ക​ ​ചി​ത്ര​ങ്ങ​ളും​ ​കേ​ര​ള​ത്തി​ൽ​ ​സൂ​പ്പ​ർ​ഹി​റ്റാ​ണ്.​ ​മ​ല​യാ​ള​ത്തി​ന്റെ​ ​മ​രു​മ​ക​ൻ​ ​കൂ​ടി​യാ​ണ് ​ഈ​ ​സൂ​പ്പ​ർ​താ​രം.​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​ജെ​സി​യെ​യാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​വി​വാ​ഹം​ ​ചെ​യ്‌​തി​രി​ക്കു​ന്ന​ത്.

ത​മി​ഴി​ലെ​ ​തി​ര​ക്കു​ക​ൾ​ ​മാ​റ്റി​വ​ച്ചാ​ണ് ​താ​രം​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സ​മ​യം​ ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​സീ​താ​ക്കാ​തി​യാ​ണ് ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​ഇ​തി​ൽ​ ​എ​ൺ​പ​തു​കാ​ര​ന്റെ​ ​ഗെ​റ്റ​പ്പി​ലെ​ത്തി​ ​ഞെ​ട്ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് .​ ​ഫ​ഹ​ദ് ​ഫാ​സി​ലി​നൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ത​മി​ഴ് ​ചി​ത്രം​ ​സൂ​പ്പ​ർ​ഡീ​ല​ക്സാ​ണ് ​മ​റ്റൊ​രു​ ​പ്രോ​ജ​ക്‌​ട്.​ ​ഇ​തി​ൽ​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​സേ​തു​പ​തി​ ​എ​ത്തു​ന്ന​ത്.​

​ചി​ര​ഞ്ജീ​വി​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​സെ​യ്റാ​ ​ന​ര​സിം​ഹ​ ​റെ​ഡ്ഡി,​ ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​കു​ന്ന​ ​പേ​ട്ട,​ ​ഇ​ടം​ ​പൊ​രു​ൾ​ ​യേ​വ​ൽ​ ​തു​ട​ങ്ങി​ ​ഒ​ന്നി​നൊ​ന്നു​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​വേ​ഷ​ങ്ങ​ളാ​ണ് ​ത​മി​ഴി​ൽ​ ​വി​ജ​യ് ​സേ​തു​പ​തി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.

വി​ജ​യ് ​സേ​തു​പ​തി മ​ല​യാ​ള​ത്തിൽ, അരങ്ങേറ്റം ജയറാമിനൊപ്പം.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>