വരത്തന്‍ മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി ക്ലബ്ബില്‍

ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ റെക്കോഡ് വേഗത്തില്‍ കൊച്ചി മള്‍ട്ടി പ്ലക്‌സിലെ ഒരു കോടി ക്ലബ്ബിലെത്തി. 14-ാം ദിനമായ ഇന്ന് ആദ്യ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം ഒരു കോടി പൂര്‍ത്തിയാകും. 13 ദിവസങ്ങള്‍ക്കുള്ളില്‍ 99.20 ലക്ഷം ചിത്രം കളക്ഷനായി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടിയിട്ടുണ്ട്.

നസ്‌റിയ നിര്‍മിച്ച്‌ അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം സിംഗിള്‍ സ്‌ക്രീനുകളിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. നിലവില്‍ കാര്യമായ മറ്റ് മല്‍സരങ്ങള്‍ ചിത്രത്തിനില്ലാത്തതിനാല്‍ സ്റ്റഡി കളക്ഷന്‍ നിലനിര്‍ത്താനാകുന്നുണ്ട്.ഗാന്ധി ജയന്തി ദിനമായ ഇന്നലെ 91 ശതമാനം ഒക്കുപ്പന്‍സിയോടെ 8.34 ലക്ഷമാണ് വരത്തന്‍ മള്‍ട്ടി പ്ലക്‌സില്‍ നിന്ന് നേടിയത്. ഫഹദിനു പുറമേ നായികയായ ഐശ്വര്യ ലക്ഷ്മിയുടെയും വില്ലനായി എത്തിയ ഷറഫുദ്ദീന്റെയും ശ്രദ്ധേയ പ്രകടനമാണ് വരത്തനിലുള്ളത്.

വരത്തന്‍ മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി ക്ലബ്ബില്‍

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>