കളക്ഷന്‍ ഉയര്‍ത്തി വരത്തന്‍, മൂന്നു ദിനത്തില്‍ കളക്ഷന്‍ 10 കോടിക്കടുത്ത്.

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് വിജയത്തിലേക്കാണ് അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ നീങ്ങുന്നത്. ആദ്യ മൂന്നു ദിനങ്ങളില്‍ തന്നെ ചിത്രത്തിന്റെ കളക്ഷന്‍ 10 കോടിക്കടുത്ത് എത്തിയിരിക്കുകയാണ്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ മൂന്നു ദിനങ്ങളില്‍ എറണാകുളം സെന്ററിലെ കളക്ഷന്‍ മാത്രം 46 ലക്ഷത്തിനടുത്ത് എത്തിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികാ വേഷത്തിലെത്തുന്നത്. മികച്ചൊരു ത്രില്ലര്‍ അനുഭവമാണ് ചിത്രമെന്നും ക്ലൈമാക്‌സ് ഗംഭീരമാണെന്നുമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

കൊച്ചി മള്‍ട്ടി പ്ലക്‌സുകളില്‍ നിന്ന് ഇതിനകം 23.32 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ആദ്യ ദിനത്തില്‍ മള്‍ട്ടി പ്ലക്‌സ് കളക്ഷനായി 6.06 ലക്ഷം നേടിയ ചിത്രം രണ്ടാം ദിനത്തില്‍ കളക്ഷന്‍ 8.47 ലക്ഷമാക്കി ഉയര്‍ത്തി. മൂന്നാം ദിനത്തില്‍ 8.78 ലക്ഷം രൂപയാണ് കളക്ഷനായി നേടിയിട്ടുള്ളത്. സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്ന് മൂന്നു ദിവസത്തില്‍ നേടിയത് 22.20 ലക്ഷം രൂപയാണ്.

തിരുവനന്തപുരം ഏരീസ് പ്ലക്‌സില്‍ നിന്ന് ചിത്രം ഇതിനകം നാലര ലക്ഷത്തിലേറേ രൂപ കളക്റ്റ് ചെയ്ത് കഴിഞ്ഞു. കേരളത്തിനു പുറത്തേ സെന്ററുകളിലും മികച്ച പ്രകടനം ചിത്രം നടത്തുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താല്‍ 10 കോടി മറികടക്കാന്‍ ചിത്രത്തിനായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നാലാം ദിനം ഞായറാഴ്ച ചിത്രം ഒന്നു കൂടി ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കും.

അമല്‍ നീരദും ഫഹദ് ഫാസിലും നസ്‌റിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചത് സുഹാസും ഷറഫും ചേര്‍ന്നാണ്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. ലിറ്റിസ് സ്വാംപിന്റെതാണ് ഛായാഗ്രഹണം.

കളക്ഷന്‍ ഉയര്‍ത്തി വരത്തന്‍, മൂന്നു ദിനത്തില്‍ കളക്ഷന്‍ 10 കോടിക്കടുത്ത്.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>