ദുരൂഹതകൾ ബാക്കി വച്ച് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ട്രെയിലർ

അങ്കിൾ എന്ന പുതിയ ചിത്രത്തിൽ വളരെ വ്യത്യസ്‌തമായ വേഷപ്പകർച്ചയിലാണ് മെഗാതാരം മമ്മൂട്ടി എത്തുന്നതെന്നറിഞ്ഞതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പലേരി മാണിക്യത്തിന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന നെഗറ്റീവ് കഥാപാത്രമാണ് ചിത്രത്തിലെ കൃഷ്‌ണകുമാറെന്ന് ശ്രുതികൾ പടർന്നിരുന്നു. ഇപ്പോഴിതാ ദുരൂഹതകൾ ബാക്കി വച്ച് രണ്ടാം ട്രെയിലറും വന്നുകഴിഞ്ഞു.

കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കാതൽ. കാർത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

ദുരൂഹതകൾ ബാക്കി വച്ച് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ട്രെയിലർ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>