കൊച്ചി: പ്രിയ വാര്യരെ വഴിനടക്കാന്‍ സമ്മതിക്കാതെ ട്രോളന്മാര്. കണ്ണിറുക്കലിലൂടെ ലോക പ്രശസ്തി നേടിയ പ്രിയ വാര്യരെ എവിടെ കണ്ടാലും വളഞ്ഞ് ആക്രമിക്കുകയാണ് ട്രോളന്മാര്.കഴിഞ്ഞ കുറെ ദിവസമായി ഫ്രിക്ക് പെണ്ണെ തുടങ്ങുന്ന ഗാനത്തിന് പുറകിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയ വാര്യരുടെ പുതിയ പരസ്യത്തിനു പിന്നാലെയാണ്. പ്രിയ വാര്യര്‍ക്കെതിരെ അടുത്തിടെ ട്രോള്‍ മഴ തന്നെ തീര്‍ക്കുന്ന ട്രോളന്മാര്ക്ക് പുതിയ അവസരമായി വീണുകിട്ടിയത് തെലുങ്ക് പരസ്യമാണ്. ഒരു ഷോപ്പിംഗ് മാളിന്റെ പരസ്യത്തില്‍ പ്രിയയ്ക്ക് ഒപ്പം അഭിനയിക്കുന്നത് തെലുങ്ക് താരം അഖിലാണ് പരസ്യ ചിത്രത്തില്‍ പ്രിയ വാര്യര്‍ക്ക് ഒപ്പം അഭിനയിക്കുന്നത്.
അതിനിടെ തെലുങ്കില്‍ ഇറങ്ങിയ പരസ്യത്തിന്റെ വീഡിയോയ്ക്ക് ഡിസ്ലൈക്കുകളുടെ കൂമ്ബരമാണ്. ഇതിന് പുറമേയാണ് സോഷ്യല്‍ മീഡിയ പേജുകളിലെ ട്രോളുകള്‍ ഉയരുന്നത്. നേരത്തെ പ്രിയയുടെ ആദ്യ ചിത്രമായ അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിനും ഡിസ്ലൈക്കുകള് ലഭിച്ചിരുന്നു.പക്ഷെ പരസ്യത്തിന് മലയാളി ആരാധകര്‍ നല്കുന്ന കമന്റുകള്‍ രസകരമാണ്. ഈ പെണ്ണിതെന്താണ് പറയുന്നത് എന്നൊക്കെയാണ് കമന്റുകള്‍ എത്തുന്നത്. എത്ര ഡിസ്ലൈക്ക് നല്കിയാലും പ്രിയ വാര്യരുടെ മാര്‍ക്കറ്റ് വാല്യൂ നന്നായി ഉപയോഗിക്കുകയാണ് മറ്റു ഭാഷക്കാര്‍ .