ടോവിനോയുടെ തീവണ്ടി മറ്റൊരു റെക്കോർഡിലേക്ക്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ തീവണ്ടിയ്ക്ക് പ്രേക്ഷകരുടെ വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴും തിയറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കിയിരിക്കുകയാണ്.

കേരള ബോക്‌സോഫീസിലെ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇപ്പോഴും തീവണ്ടിയ്കക്ക് 15 പ്രദര്‍ശനങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. പതിനാറം ദിവസം 4.69 ലക്ഷം നേടിയ ചിത്രം ഒരു കോടിയിലേക്ക് എത്താന്‍ പോവുകയാണ്.

നിലവില്‍ 94.85 ലക്ഷമാണ് സിനിമ നേടിയിരിക്കുന്ന കളക്ഷന്‍. അടുത്ത രണ്ട് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ ഒരു കോടി ക്ലബ്ബിലേക്ക് തീവണ്ടിയുമെത്തും. മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍, പൃഥ്വിരാജിന്റെ കൂടെ എന്നീ സിനിമകളായിരുന്നു അടുത്തിടെ ഇത്രയും മികവുറ്റ പ്രകടനം നടത്തിയിരുന്നത്. എന്നാല്‍ പതിനാറ് ദിവസം കൊണ്ട് ഇത്രയും ഉയരത്തിലെത്താന്‍ ഇരു സിനിമകള്‍ക്കും കഴിഞ്ഞിരുന്നില്ല.

പുതുമുഖ സംവിധായകനായ ഫെല്ലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിയില്‍ പുതുമുഖം സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി അഭിനയിച്ചിരിക്കുന്നത്. പുകവലിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെ വളരെയധികം സ്വാധീനിച്ചിരുന്നു. വരും ദിവസങ്ങളില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ടോവിനോയുടെ തീവണ്ടി മറ്റൊരു റെക്കോർഡിലേക്ക്.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>