തട്ടുംപുറത്ത് അച്യുതനിലെ തിരുവാതിര സ്‌പെഷ്യല്‍ വീഡിയോ ഗാനം

കുഞ്ചാക്കോ ബോബന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. സിനിമ മികച്ച പ്രതികരണം നേടി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ ഹാസ്യത്തിന് കൂടി മുന്‍തൂക്കം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖം ശ്രാവണയാണ് നായികയായി എത്തുന്നത്.

ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.തട്ടുംപുറത്ത് അച്യുതനിലെ തിരുവാതിര ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

സിന്ധുരാജാണ് ഇത്തവണയും ലാല്‍ജോസ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍, സുബീഷ്, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കണ്ണുരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. റോബിരാജ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നു. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

തട്ടുംപുറത്ത് അച്യുതനിലെ തിരുവാതിര സ്‌പെഷ്യല്‍ വീഡിയോ ഗാനം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>