മലയാള സിനിമാ ചരിത്രത്തില്‍ രാജകീയമായ തുടക്കം കുറിക്കുകയാണ് നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം വാരിക്കൂട്ടിയത് കോടികള്‍. സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇറോസ് ഇന്റര്‍നാഷ്ണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം […]