സ്ട്രീറ്റ് ലൈറ്സ് റിവ്യൂ വായിക്കാം

ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ ഷാംദത്ത് സൈനുദ്ദീന്റെ ആദ്യ സംവിധാന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മലയാളം-തമിഴ് ബൈലിംഗൽ ഫിലിം എന്ന് പറയപ്പെടുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് പക്ഷെ ഒരു മമ്മൂട്ടിച്ചിത്രമെന്ന നിലയിൽ ആണ് തീയേറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ പ്ലേ ഹൗസ് മോഷന്‍ പിക്ചർസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.ഒരു മമ്മൂട്ടി ചിത്രം എന്ന നിലയിലാണ് സ്ട്രീറ്റ്‌ലൈറ്സ് പുറത്തിറങ്ങിയിരിക്കുന്നത് എങ്കിലും ചിലപ്പോഴെല്ലാം അദ്ദേഹത്തെ വെറുമൊരു സംവിധായകന്റെ കൈയിലെ പാവയാക്കിയോ എന്നു തോന്നാം. ഈ ചിത്രത്തെ ഒരു ഇൻവെസ്റിഗേറ്റ് ത്രില്ലെർ എന്നതിനേക്കാൾ ഫാമിലി ത്രില്ലെർ എന്നു പറയുന്നതാവും കൂടുതൽ ഭംഗി.

24 മണിക്കൂർ കൊണ്ട് നടക്കുന്ന ഒരു കുറ്റാന്നേഷണവും അതിനിടയിൽ വരുന്ന കഥാപാത്രങ്ങളുടെ കുറച്ചു ഫ്ളാഷ്ബാക്കും കുടിച്ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് മണിക്കാരനും വലിയ ജ്വല്ലറി മുതലാളിയുമായ സൈമൺ (ജോയി മാത്യു)ന്റെ വീട്ടിൽ സച്ചു, രാജു, മുരുകൻ എന്നിവർ നടത്തുന്ന ഒരു കവർച്ചാശ്രമം ആണ് ചിത്രത്തിന്റെ തുടക്കം. കവർച്ചശ്രമം പാളിപ്പോവുന്നെങ്കിലും ഓടുന്ന ഓട്ടത്തിൽ അവർ പൊട്ടിച്ചെടുക്കുന്ന സൈമണിന്റെ ഭാര്യയുടെ മാലയിൽ 5കോടി മൂല്യമുള്ള സൗത്ത് ആഫ്രിക്കൻ ഇമ്പോർട്ടഡ് ഡയമണ്ട്സ് ഉണ്ടായിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള 24മണിക്കൂർ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ കഥാതന്തു. കള്ളപ്പണം കൈകാര്യമ് ചെയ്യുന്നതിനാൽ കവർച്ചയുടെ കാര്യം പോലീസിൽ അറിയിക്കാൻ കഴിയാതെവരികയും അപ്പോൾ കൈംബ്രാഞ്ചിൽ ഉദ്യോഗസ്ഥനും തന്റെ മരുമകനുമായ ജെയിംസിനെ(മമ്മൂട്ടി) വിളിച്ചുവരുത്തി പാരലൽ ഇൻവെസ്റ്റിഗേഷൻ നടത്തിക്കുന്നതുമാണ് ചിത്രം.

കവർച്ചാ സംഘത്തിൽ പെട്ട ഏറെക്കുറെ മണ്ടന്മാരായ സച്ചുവും
അവതരിപ്പിക്കുന്നത് ഇപ്പോഴത്തെ കോമഡി രാജാക്കന്മാരായ ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരാണ്. രണ്ടുപേരുടെയും അലസസംഭാഷണങ്ങൾ ആണ് ചിത്രത്തിലെ ലൈഫ് എന്നു വേണേൽ പറയാം . അലമാര പൊളിക്കുമ്പോൾ വെളിച്ചം കിട്ടാനായി ഓണാക്കി വച്ചിരുന്ന ഫോൺ കണ്ടെടുത്ത മമ്മൂട്ടി ഗ്യാലറിയിൽ നിന്നും കവർച്ചക്കാർ ധർമ്മജനും കണാരനും ആണെന്ന നഗ്നസത്യം മനസിലാക്കി അവരെ വിടാതെ തുരത്തി വേട്ടയാടുന്നു.എന്നാൽ സംഘത്തിലെ മൂന്നാമൻ മുരുകൻ ഒരു അന്തർസംസ്ഥാന ക്രിമിനൽ ആണ് .

എഴുത്തുകാരനായ ഫവാസ് മുഹമ്മദ് സ്ക്രിപ്റ്റ് മെനഞ്ഞിരിക്കുന്നത് നോൺ-ലീനിയർ ആയിട്ടാണ്. 24 മണിക്കൂർ നടക്കുന്ന കുറ്റാന്നേഷണ
ആണ് ചിത്രമെങ്കിലും സഹകഥാപാത്രങ്ങളിൽ ചിലരുടെ അരികുജീവിതം മിഴിവോടെ കാണിക്കാൻ കഴിയുന്നുണ്ട് എന്നുള്ളതാണ് ചിത്രത്തിന്റെ ഒരു പോസിറ്റീവ് . ബീവറേജിൽ നിന്നും പൈന്റ് വാങ്ങി ബ്ലാക്കിൽ വിൽക്കുന്ന ചന്ദ്രന്റെ മകൻ മണിയുടെ സ്കൂൾ ജീവിതം. ബാർബർ ഷോപ്പുകാരനായ സൗബിന്റെ വൺവേ പ്രേമം എന്നിവയൊക്കെ വളരെ രസകരമായി എടുത്തിട്ടുണ്ട് ചിത്രത്തിൽ. മമ്മൂട്ടി തേനിയിൽ പോയി മൊട്ട രാജേന്ദ്രൻ ലീഡറായ ഒരു ക്രിമിനൽ ഗ്യാംഗിനെ വേട്ടയാടുന്ന ഒരു സർവീസ് സ്റ്റോറിയും ഫ്ലാഷ്ബാക്കിൽ വരുന്നു. ഒടുവിൽ എല്ലാകഥകളും സ്വാഭാവികമായും നെക്ക്ലേസുമായി കണക്റ്റഡ് ആകുന്നു എന്നതും ചിത്രത്തിൽ കാണാം.

ധർമ്മജനും കണാരനുമൊപ്പം വരുന്ന സ്റ്റണ്ട് സിൽവ എന്ന വില്ലൻ നടൻ പടത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ നല്ല പങ്ക് വഹിക്കുന്നു. ക്ലൈമാക്സ് പതിവ് മമ്മൂട്ടി ആക്ഷൻ ത്രില്ലെർ സ്റ്റൈലിൽ തന്നെ അവസാനിക്കുന്നു .

സാദത് ഒരുക്കിയ ദൃശ്യങ്ങൾ വളരെയധികം മികച്ചു നിന്നു. വളരെ മനോഹരവും അത് പോലെ ശക്തവുമായിരുന്നു സാദത് ഒരുക്കിയ ദൃശ്യങ്ങൾ . ഒരു ത്രില്ലർ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് പകരാൻ ആ ദൃശ്യങ്ങൾക്ക് കഴിഞ്ഞു. നവാഗതനായ ആദര്ശ് എബ്രഹാം ഒരുക്കിയ സംഗീതവും മികച്ചു നിന്നു. പ്രേത്യേകിച്ചു പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ശക്തിയായി നിന്നു എന്ന് എടുത്തു പറയേണ്ടി വരും .
ചിത്രം ചുരുക്കത്തിൽ പ്രേക്ഷകരെ നിരാശരാക്കിയില്ല എന്നു വേണം കരുതാൻ

സ്ട്രീറ്റ് ലൈറ്സ് റിവ്യൂ വായിക്കാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>