ശിക്കാരി ശംഭു

2015 ല്‍ പുറത്തിറങ്ങിയ മധുര നാരങ്ങയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ശിക്കാരി ശംഭു. കുഞ്ചാക്കോ ബോബന്‍ സുഗീത് കൂട്ടുകെട്ടിലെത്തുന്ന നാലാമത്തെ സിനിമ കൂടിയാണ് ശിക്കാരി ശംഭു. മുമ്പ് ത്രീ ഡോട്ട്‌സ്, മധുര നാരങ്ങ, ഓര്‍ഡിനറി എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചിരുന്നത്. ഈ മൂന്ന് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയ നിഷാദ് കോയ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.പഴയ ചോക്ലേറ്റ് പയ്യനായിട്ടല്ല കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ അഭിനയിക്കുന്നത്. വ്യത്യസത് കഥാപാത്രങ്ങളെ സ്വീകരിച്ച് ചാക്കോച്ചനും മാറ്റത്തിന്റെ പാതയിലാണ്. ഇത്തവണ കുഞ്ചാക്കോ ബോബനൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാൻ വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും ഒപ്പമുണ്ട്.

ലാലേട്ടൻ അഭിനയിച്ച പുലിമുരുഗൻ എന്ന ചിത്രതിൽ നിന്നാണ് ശിക്കാരി ശംഭുവിന്റെ തുടക്കം.കുരുതിമല എന്ന ഗ്രാമത്തിലെ തീയറ്ററിൽ നിന്ന് പുലിമുരുഗൻ സെക്കന്റ് ഷോ കണ്ടു മടങ്ങുന്ന ഒരു ചെറുപ്പക്കാരനെ പുലി പിടിക്കുന്നിടത്തു നിന്നാണ് കഥയുടെ ആരംഭം.ഇത് രണ്ടാം തവണയാണ് ആ ഗ്രാമത്തിൽ പുലി മനുഷ്യ വേട്ടക്കിറങ്ങുന്നത്.പുലിയുടെ ശല്യം സഹിക്കാനാവാതെ ആ നാട്ടുകാർ ഒരു വേട്ടക്കാരനെ വരുത്താൻ തീരുമാനിക്കുന്നു.അങ്ങനെ കുരുതിമലയിലെ പഞ്ചായത് മെംബർ തന്റെ അറിവിലുള്ള വേട്ടക്കാരനായ വാറുണ്ണിയെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുന്നു.

ഇതേ സമയം മറ്റൊരു നാട്ടിൽ മൂന്ന് കള്ളന്മാരെ സ്വർണ കുരിശ് മോഷണതിൽ പിടിക്കപ്പെടുന്നു.അവർ മൂവരും അതിൽ നിന്ന് തന്ത്രപൂർവം രക്ഷപെട്ട് അഭയം പ്രാപിക്കുന്നത് അന്നാട്ടിലെ പള്ളി മേടയിലാണ്.നാട്ടുകാരിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ആലോചിച്ചിരിക്കുംബോളാണ് കുരുതിമല ഗ്രാമത്തിൽ നിന്ന് വാറുണ്ണിയെ അനേഷിച്ചു പള്ളിമേടയിലേക്ക് ഫോൺ വരുന്നതും ഈ മൂവർ സംഘം ഇതേ കുറിച്ച് അറിയുന്നതും.താൽകാലികമായി രക്ഷപെടാൻ ഈ മൂവർ സംഘം വേട്ടക്കരായി കുരുതിമല ഗ്രാമത്തിലേക്ക് പോകാൻ തീരുമാനിക്കുന്നു.

കുഞ്ചാക്കോബോബൻ വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ് കണാരൻ എന്നിവരാണ് ഇവിടെ വേട്ടക്കാരായി എത്തുന്നത്.ശിക്കാരി ശംഭുവില്‍ പീലി (പീലിപ്പോസ്) എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.കുരുതിമല ഗ്രാമത്തിൽ ഇവർ എത്തിയതിയതിനു ശേഷമുള്ള സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

നർമ്മ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഹരീഷ് കണാരന്റെ കഴിവ് ഈ ചിത്രത്തിലൂടെ വീണ്ടും ഉറപ്പാക്കുന്നു.കോമഡി ടൈമിങ്ങിന്‍റെ കാര്യത്തിൽ താൻ രാജാവ് ആണെന്ന് വീണ്ടും ഹരീഷ് തെളിയിക്കുന്നു. അതുപോലെ തന്നെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ശിവധയുടെ അതിഗംഭീര പ്രകടനവും ചിത്രത്തിന് വലിയൊരു മുതൽക്കൂട്ടാണ്.ഇറച്ചിവെട്ടുകാരി ആയി എത്തിയ അനിതയുടെ പ്രകടനം നായകനൊപ്പം തന്നെ അഭിനന്ദനം അർഹിക്കുന്നു.രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചയ അൽഫോൻസാ എന്ന പുതുമുഖ നായിക കൂടി മലയാള സിനിമയിലേക്ക് എത്തുന്നു ഈ സിനിമയിലൂടെ.പുതുമുഖത്തിന്റെ യാതൊരു പതർച്ചകളും ഇല്ലാതെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു ഈ നടി.ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രം ഒരുക്കിയ അജി ജോണ് ചിത്രത്തിൽ ഒരു മർമപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.അതുപോലെ കൃഷ്ണകുമാർ, സംവിധായകൻ ജോണി ആന്റണി,സ്പടികം ജോർജ്,മണിയാപിള്ള രാജു,സാദിഖ് തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.ക്വീൻ സിനിമക്ക് ശേഷം വീണ്ടും സലിം കുമാർ പൊളിച്ചടുക്കി ഈ സിനിമയിൽ.

ഭൂതത്താൻ കെട്ട്, വാടാട്ടുപാറ, ഇടമലയാർ പ്രദേശങ്ങളിലെ പ്രകൃതിഭംഗി മികച്ച രീതിയിൽ ഒപ്പിയെടുക്കുവാൻ ഫൈസലിന് സാധിച്ചു. വി സാജൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചത്.ശ്രീജിത്ത് എടവന ഒരുക്കിയ ഗാനങ്ങളും മികവുറ്റതാണ്.കുടുംബസമേതം സിനിമ കാണുന്നവർക്ക് ധൈര്യസമേതം ടിക്കറ്റ് എടുക്കാം ശിക്കാരി ശംഭുവിന്.എല്ലാ തരം പ്രേക്ഷകർക്കും ആഘോഷമാക്കാൻ പറ്റുന്ന എല്ലാ ചേരുവകളും ഈ സിനിമയിൽ ഒരുക്കിയിട്ടുണ്ട്

ശിക്കാരി ശംഭു

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>