ആലുവയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

കൊച്ചി : ആലുവ അത്താണിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. 7 പേരെ കാണാതായി. കുത്തിയതോട് സെന്റ് സേവിയേഴ്‌സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേന ഇവിടേയ്ക്ക് എത്തുമെന്നാണ് കരുതുന്നത്.

രക്ഷാപ്രവര്‍ത്തനം ഇന്ന് പരമാവധി വേഗത്തിലാക്കുമെന്നാണ് സൂചന. പുതിയതായി 23 ഹെലികോപ്റ്ററുകളും നിരവധി വലിയ ബോട്ടുകളും സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ഇറക്കും.

പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമാണ്. കൊച്ചി മെട്രോ അമ്ബാട്ടുകാവ് സ്റ്റേഷന്‍ വരെ വെള്ളം എത്തി. പാലിയേക്കര ടോള്‍ പ്ലാസ വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്.

ആലുവയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

| Kerala News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>