റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച്‌ സര്‍ക്കാരിന്‍റെ ആദ്യദിനം.

ദളപതി വിജയ് നായകനായ സര്‍ക്കാര്‍ കേരളത്തിലും തമിഴ്നാട്ടിലും ആദ്യദിനത്തില്‍ തിരുത്തിക്കുറിച്ചത് നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍. ചെന്നൈ നഗരത്തിലെ ആദ്യദിന കളക്ഷന്‍ രണ്ടു കോടിക്ക് മുകളില്‍ നേടുന്ന ആദ്യചിത്രമായ സര്‍ക്കാര്‍ മാറി. 2.37 കോടിയാണ് ചിത്രം ആദ്യദിനത്തില്‍ ചെന്നൈ സെന്‍ററില്‍ നിന്നും നേടിയത്. തമിഴകത്തെ മറ്റ് ഏരിയകളിലും വന്‍ കളക്ഷന്‍ ആദ്യദിനത്തില്‍ സര്‍ക്കാര്‍ നേടിയിട്ടുണ്ട്.

കേരളത്തില്‍ തിരുവനന്തപുരം പ്ളക്സുകളിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ സര്‍ക്കാര്‍ നേടി. 33 ലക്ഷത്തിന് മുകളിലാണ് ട്രിവാന്‍ഡ്രം പ്ളക്സുകളിലെ ആദ്യദിന കളക്ഷന്‍. 18 ലക്ഷത്തിനുമുകളില്‍ നേടിയ കായംകുളം കൊച്ചുണ്ണി രണ്ടാം സ്ഥാനത്ത്.

കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ ആദ്യദിനത്തില്‍ 16 ലക്ഷമാണ് സര്‍ക്കാര്‍ സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ആദ്യദിന കളക്ഷന്‍ ആണ്. കേരളത്തില്‍ പ്രധാന സെന്‍ററുകള്‍ സിംഗിള്‍ സ്ക്രീനുകളിലും വന്‍ തുടക്കമാണ് എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത്. പലയിടങ്ങളിലും രാത്രി അഡീഷണല്‍ ഷോകള്‍ കൂട്ടിച്ചേര്‍ത്തത് വിതരണക്കാരായ ഇന്‍റര്‍നാഷണല്‍ പറയുന്നു

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച്‌ സര്‍ക്കാരിന്‍റെ ആദ്യദിനം.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>