ശബ്ദം സിനിമയ്ക് നേരെ അവഗണന; പ്രദർശിപ്പിക്കാൻ തിയറ്ററുകൾ ഇല്ല; കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയറ്ററും നൽകാൻ കഴിയില്ലായെന്ന് ലെനിൻ രാജേന്ദ്രൻ.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളിയ്ക്കൊപ്പം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒക്ടോബർ 11 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിത കായംകുളം കൊച്ചുണ്ണിയുടെ പേരിൽ മറ്റൊരു ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ച് സർക്കാരും ചലചിത്ര കോർപ്പറേഷനും. സംസാര ശേഷിയില്ലാത്തവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പികെ ശ്രീകുമാർ സംവിധാനം ചെയ്ത ശബ്ദം എന്ന ചിത്രത്തിനാണ് തീയേറ്ററുകൾ നൽകാത്തത്.

ചിത്രത്തിന്റെ പ്രദർശനത്തിനായി സർക്കാർ തിയേറ്ററുകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് സിനിമ മന്ത്രയ്ക്കും ചലച്ചിത്ര വികസന കേർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രനും കത്ത് നൽകിയിരുന്നു. എന്നാൽ കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ഉള്ളതുകൊണ്ട് അന്നേദിവസം തിയേറ്ററുകൾ വിട്ട് തരാൻ പറ്റില്ലെന്നാണ് ലഭിച്ച മറുപടിയെന്ന് ചിത്രത്തിന്റെ നിർമ്മാതാവും അഭിനേതാവുമായ ജയന്ത് മാമൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നുണ്ട്.

നിർമ്മാതാവും അഭിനേതാവുമായ ജയന്ത് മാമ്മന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ശബ്ദം – വേദനയോടെ കേരള സർക്കാരിന്…..
====================================
ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികൾക്ക് അവസരം കൊടുക്കാൻ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാൻ കഴിയാതിരുന്ന 50 ൽ പരം പുതുമുഖങ്ങൾക്ക് അവസരം കൊടുത്തു. October 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സർക്കാരിന്റെ തീയറ്റർ അനുവദിക്കാർ മന്ത്രി A. K. ബാലനും KSFDC ചെയർമാൻ ലെനിൻ രാജേന്ദ്രനും ഒരു മാസം മുൻപേ കത്ത് കൊടുത്തിരുന്നു. അവർ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു..

കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയറ്ററും ശബ്ദത്തിന് നൽകാൻ കഴിയില്ലായെന്നാണ് ലെനിൻ രാജേന്ദ്രൻ പറയുന്നത്. ഏറ്റവും ചെറിയ ഒരു സർക്കാർ തീയറ്റർ പോലും ഞങ്ങൾക്ക് തരാൻ കഴിയില്ലായെന്ന് ലെനിൻ രാജേന്ദ്രൻ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് അരുടെയും ശുപാർശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകൾക്ക് സർക്കാർ തീയറ്റർ തന്നില്ലെങ്കിൽ പിന്നെ ആരു സഹായിക്കും ??!!

ചങ്കുപൊട്ടുന്ന വേദനയോടെയാണ് സർക്കാർ തീയറ്ററുകൾ ഞങ്ങൾക്ക് തരില്ലായെന്ന് കേട്ടത്. വായിക്കുന്നവർ ദയവായി ഷെയർ ചെയ്യുക. സർക്കാർ ചിലപ്പോൾ ജനങ്ങളുടെ ” ശബ്ദം ” ഉയർന്നാൽ മറിച്ചൊരു തീരുമാനമെടുക്കും… ജനകീയ സർക്കാരിൽ ഞങ്ങൾക്ക് ഇനിയും പ്രതീക്ഷയുണ്ട്…

ശബ്ദം സിനിമയ്ക് നേരെ അവഗണന; പ്രദർശിപ്പിക്കാൻ തിയറ്ററുകൾ ഇല്ല; കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയറ്ററും നൽകാൻ കഴിയില്ലായെന്ന് ലെനിൻ രാജേന്ദ്രൻ.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>