റസൂൽ പൂക്കുട്ടിയുടെ വെബ് സിനിമയിൽ മോഹൻലാൽ നായകൻ

ഓസ് കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു. ഇന്റർനെറ്റിൽ റിലീസ് ചെയ്യുന്ന ഈ വെബ് സിനിമയിൽ മോഹൻലാൽ നായകനാകും. ആദ്യമായാണ് മോഹൻലാൽ ഒരു വെബ് സിനിമയിൽ അഭിനയിക്കുന്നത്. 45 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അനുഭവമായിരിക്കും ഈ ചിത്രമെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. ഇതാദ്യമായാണ് തെന്നിന്ത്യൻ സിനിമയിലെ ഒരു സൂപ്പർതാരം വെബ് സിനിമയിൽ നായകനായി അഭിനയിക്കുന്നത്.

2009ൽ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം സ്ളം ഡോഗ് മില്യണയറിലൂടെയാണ് മികച്ച സൗണ്ട് മിക്സിംഗിനുള്ള ഓസ്‌കാർ അവാർഡ് റസൂലിന് ലഭിച്ചത്. സാവരിയ, യന്തിരൻ, റാ വൺ, കൊച്ചടൈയാൻ, നൻപൻ, ഹൈവേ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾക്ക് സൗണ്ട് ഡിസൈൻ നിർവഹിച്ച റസൂൽ പഴശിരാജ, ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, കമ്മാരസംഭവം തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രവർത്തിച്ചു. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂൽ പൂക്കുട്ടി. ഒരു സൗണ്ട് എൻജിനിയർ തൃശൂർ പൂരത്തിന്റെ ശബ്ദങ്ങൾ പകർത്താൻ എത്തുന്നതാണ് ഇതിന്റെ പ്രമേയം.

മോഹൻലാലിനൊപ്പം ഇതുവരെ ഒരു ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടില്ലെങ്കിലും തന്റെ കന്നി സംവിധാന സംരംഭത്തിൽ മോഹൻലാൽ തന്നെ നായകനാകണമെന്ന് റസൂലിന് മോഹമുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു.

റസൂൽ പൂക്കുട്ടിയുടെ വെബ് സിനിമയിൽ മോഹൻലാൽ നായകൻ

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>