പ്രിഥ്വിരാജിന്റെ രണം ട്രെയിലർ കാണാം

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം രണം സെപ്റ്റംബര്‍ 6ന് തിയറ്ററുകളിലെത്തുകയാണ്. രണത്തിന്‍റെ ട്രെയിലർ മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.

നിരവധി തവണ റിലീസ് മാറ്റിവെച്ചിട്ടുള്ള ചിത്രമാണ് രണം. 2 മണിക്കൂര്‍ 10 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഏറക്കുറെ പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച രണത്തിന്റെ തീം സോംഗും ട്രെയ്‌ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പ്രിഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംഗ് മെംബറാണ് പ്രഥ്വി. ദാമോദര്‍ എന്ന പ്രധാന കഥാപാത്രമായി റഹ്മാനും ചിത്രത്തിലുണ്ട്. നടന്ന സംഭവങ്ങള്‍ ചിത്രത്തിന് ആധാരമായിട്ടുണ്ട്. ഇഷ തല്‍വാറാണ് നായിക.

പ്രിഥ്വിരാജിന്റെ രണം ട്രെയിലർ കാണാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>