ആവേശം തീര്‍ത്ത് പേട്ടയുടെ രണ്ടാം പോസ്റ്റര്‍.

രജനികാന്ത് ചിത്രമായ പേട്ടയുടെ രണ്ടാമത്തെ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. നേരത്തേ പുറത്ത് വിട്ട ലുക്കില്‍ നിന്നും വ്യത്യസ്തമായി ട്രെഡിഷണല്‍ ലുക്കിലാണ് രജനി പുതിയ പോസ്റ്ററിലെത്തുന്നത്. വെള്ള ഷര്‍ട്ടും നെറ്റിയിലെ കുറിയും കൊമ്ബന്‍ മീശയും സൂപ്പര്‍ താരത്തിന്റെ പഴയ കാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്.

ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് സൂപ്പര്‍സ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍. ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച നടന്മാരിലൊരാളായ നവാസുദ്ദീന്‍ സിദ്ധീഖി, സിമ്രന്‍, തൃഷ, ബോബി സിന്‍ഹ, തുടങ്ങി വന്‍ താര നിരയാണ് പേട്ടയില്‍ അണി നിരക്കുന്നത്.

രജനീകാന്ത് ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ എപ്പോഴും സ്വീകരിക്കാറുള്ളത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിന്റെ ടൈറ്റിലും റിലീസ് ചെയ്തപ്പോഴും കഥ മറിച്ചായിരുന്നില്ലല്ല. യൂടൂബില്‍ റിലീസ് ചെയ്ത് 24 മണിക്കൂര്‍ തികയുന്നതിന് മുമ്ബ് 1,584,864 ലക്ഷം ആളുകളാണ് ഫസ്റ്റ് ലുക്ക് യൂടൂബില്‍ കണ്ടത്. ഇതിന് പിന്നാലെ രണ്ടാമത്തെ പോസ്റ്ററും വന്നതോടെ ആരാധകരാകെ ആവേശത്തിലാണ്.

അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്ചേഴ്സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപിച്ച ദിവസം മുതല്‍ ‘പേട്ട’യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

രജനീകാന്തിനെ നായകനാക്കി ഒരു ചിത്രം ചെയ്യുക എന്നത് തന്റെ സ്വപ്നമാണെന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്. അതേസമയം വിജയ് സേതുപതിയും കാര്‍ത്തിക് സുബ്ബരാജും നേരത്തേയും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആവേശം തീര്‍ത്ത് പേട്ടയുടെ രണ്ടാം പോസ്റ്റര്‍.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>