ക്വീന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പുതുമുഖങ്ങളുടെ ശക്തിയെന്താണെന്ന് പ്രേക്ഷകര്‍ കണ്ടിരുന്നു. വീണ്ടും അത്തരത്തിലൊരു സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ക്വീന്‍ എന്ന പേരില്‍ ഒരു കൂട്ടം പുതിയ താരങ്ങളെ അണി നിരത്തി ഡിജോ ജോസ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരുന്നത്.

എന്‍ജിനീയറിങ്ങ് കോളേജിലെ കുറച്ച്‌ വിദ്യാര്‍ത്ഥികളുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ആണ്‍കുട്ടികള്‍ പഠിക്കുന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്. അതില്‍ സൗഹൃദം, പ്രണയം, വിരഹം, എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

അവതരണ, ദൃശ്യമികവുള്ള ഒരു സസ്പെന്‍സോടെയാണ് സിനിമ തുടങ്ങുന്നത്. പിന്നാലെ ഒരു എന്‍ജീനിയറിങ് കോളജിന്റെ പ്രവേശന ദിവസത്തിലേക്ക് പ്രേക്ഷകരെ ചിത്രം കൂട്ടി കൊണ്ടുപോകുന്നു. റാഗിങ്, സീനിയേഴ്സ്, അടിപിടി, പ്രേമം തുടങ്ങിയ പതിവു ക്ലീഷേകളിലൂടെ പിന്നീട് ചിത്രം മുന്നോട്ടു പോകുന്നു. അതിനിടയില്‍ മെക്കാനിക്കല്‍ ബ്രാഞ്ചിലേക്ക് ചിന്നു എന്ന സ്മാര്‍ട്ടായ എല്ലാവരോടു കൂട്ടുകുടുന്ന പെണ്‍കുട്ടി എത്തുന്നു. പിന്നാലെ ഓരോ വിഷയങ്ങള്‍. ഇങ്ങനെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു കാമ്ബസ് മൂവിയില്‍ നിന്നു പ്രതീക്ഷിക്കാവുന്ന കാഴ്ചകള്‍ തരക്കേടില്ലാതെ ഒരു ഇമോഷണല്‍ കണക്ഷനോടെ ചേര്‍ക്കാന്‍ ഈ പകുതിക്കു കഴിയുന്നുമുണ്ട്.

രണ്ടാം പകുതിയിൽ സ്ത്രീസുരക്ഷയാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.അതുവരെ കണ്ട സിനിമയല്ല പിന്നീടങ്ങോട്.സ്ക്രീനിനു മുന്നിലും പിന്നിലും വളരെ കുറച്ച്‌ പരിചിതരയാവരേ ഉള്ളു. വിജയരാഘവന്‍, നന്ദു, സലീംകുമാര്‍, കലാശാല ബാബു, സേതുലക്ഷ്മി, ശ്രീജിത്ത് രവി, അനീഷ് എന്നിങ്ങനെ ഏതാനുംപേര്‍. മുഖ്യവേഷങ്ങളിലെത്തുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ അവതരിപ്പിക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്. സാനിയ ഇയ്യപ്പന്‍, ധ്രുവന്‍ എന്നിവരാണു മുഖ്യവേഷങ്ങളിലെത്തുന്ന ചിന്നു, ബാലു എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കു മാത്രമല്ല, കൂടെയെത്തിയ മിക്കവര്‍ക്കും പുതുമുഖങ്ങളുടെ പതര്‍ച്ചയില്ലാത്ത സ്വഭാവിക പ്രകടനം കാഴ്ചവയ്ക്കാനായിട്ടുണ്ട്.

സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. അറേബ്യന്‍ ഡ്രീംസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്വീന്‍

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>