ഞാനാദ്യം ചെയ്യാനിരുന്ന സിനിമ ‘ലൂസിഫര്‍’ അല്ല: പൃഥിരാജ്

പൃഥിരാജിന്റെ സംവിധാന മോഹം ‘ലൂസിഫറി’ല്‍ തുടങ്ങുന്ന ഒന്നല്ല, ഏറെ വര്‍ഷങ്ങളായി സിനിമ സംവിധാനമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് പൃഥിരാജ്. പലതവണ വഴിമാറി പോയ ആ സ്വപ്നം ‘ലൂസിഫറി’ലൂടെ സാക്ഷാത്കരിക്കുന്നു എന്നു മാത്രം. ആദ്യം ചെയ്യാനിരുന്ന സിനിമ ‘ലൂസിഫര്‍’ അല്ലെന്നു തുറന്നു പറയുകയാണ് പൃഥിരാജ്. കൊച്ചിയിലെ ‘ലൂസിഫറി’ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴായിരുന്നു പൃഥിരാജിന്റെ ഈ വെളിപ്പെടുത്തല്‍.

“സത്യത്തില്‍ ഞാനാദ്യം ചെയ്യാന്‍ ഇരുന്ന സിനിമ ‘ലൂസിഫര്‍’ അല്ല. ആദ്യം സംവിധാനം ചെയ്യാന്‍ ഒരുങ്ങിയത് ‘സിറ്റി ഓഫ് ഗോഡ്’ ആയിരുന്നു. പിന്നെ അത് ലിജോ ചെയ്തു. ഞാന്‍ മനസ്സില്‍ കണ്ടതിനേക്കാള്‍ നല്ല സിനിമയാണ് ലിജോ ചെയ്തത്. പിന്നെ ‘വീട്ടിലേക്കുള്ള വഴി’യുടെ റൈറ്റ്സ് ഞാന്‍ വാങ്ങിയിരുന്നു. അത് മറ്റൊരു ഭാഷയില്‍, വേറൊരു വേര്‍ഷനില്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ അതിനിടയ്ക്ക് വളരെ പോപ്പുലറായ ഒരു സിനിമയിറങ്ങി, ‘ബജ്‌രംഗി ഭായിജാന്‍’. ആ ചിത്രത്തിന്റെ കഥാതന്തുവുമായി സാമ്യം ഉള്ളതുകൊണ്ട് പിന്നെ അത് ഹിന്ദിയില്‍ ചെയ്യുന്നതിനെ കുറിച്ച്‌ ചിന്തിക്കേണ്ട എന്നു തോന്നി.”

“ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാന്‍ എന്ന ചിത്രത്തില്‍ ഞാനും മുരളിയും അഭിനയിച്ചു കൊണ്ടിരിക്കുമ്ബോള്‍, ഞങ്ങള്‍ വൈകിട്ട് ഇരിക്കുമ്ബോള്‍ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വച്ച്‌ ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടര്‍​ എന്നു ഞാന്‍ ചോദിച്ചു. ആ സംഭാഷണത്തില്‍ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫര്‍’ എന്ന ടൈറ്റില്‍ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുന്‍പ് അനൗണ്‍സ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റില്‍ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റില്‍ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റില്‍ എടുത്തതാണ്,” പൃഥിരാജ് പറയുന്നു.

ഞാനാദ്യം ചെയ്യാനിരുന്ന സിനിമ ‘ലൂസിഫര്‍’ അല്ല: പൃഥിരാജ്

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>