‘ പ്രേതം 2 ‘ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടു

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രേതം 2 ലെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടു . 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് മലയാളത്തിന്റെ പ്രിയ ടീം വീണ്ടും ഒന്നിക്കുന്നത്.

ഹൊറര്‍ കോമഡി ചിത്രത്തില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിത്തന്നെയാണ് ജയസൂര്യ എത്തുന്നത്. ഒരു കാലത്ത് ഒട്ടേറെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന അതേപേരില്‍ സിനിമയില്‍ പശ്ചാത്തലമാവുന്നുണ്ട്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയ്ന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. വരികളും സംഗീതവും ആനന്ദ് മധുസൂദനന്‍. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ക്രിസ്തുമസിന് ചിത്രം.

‘ പ്രേതം 2 ‘ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടു

| Locations | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>