പ്രേമസൂത്രം

ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ പ്രേമസൂത്രം’. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍തന്നെയാണ്. ചെമ്പന്‍വിനോദ്, ധര്‍മ്മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍കരമന, ലിജോമോൾ, അനുമോള്‍, അഞ്ജലി ഉപാസന,അഞ്ജു മറിയം തുടങ്ങിയവർ അഭിനയിക്കുന്നു.

പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് സി​നി​മ പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു​ണ്ട്. തോ​ടും, പാ​ട​വും പ​ച്ച​പ്പു​മെ​ല്ലാം നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന ഗ്രാ​മ​ത്തി​ലേ​ക്ക് പോ​കു​ന്പോ​ൾ പ​ല​രും മ​റ​വി​യു​ടെ പു​സ്ത​ക​ത്തി​ൽ ഒ​ളി​പ്പി​ച്ച പ​ല​കാ​ര്യ​ങ്ങ​ളും തൊ​ട്ടു ത​ലോ​ടി​യെ​ടു​ക്കും.പ്രേമമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.​ മനുഷ്യരെല്ലാം പ​റ​ഞ്ഞും പ​റ​യാ​തെ​യും പ്രേ​മി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള​ത് സ​ത്യം ത​ന്നെ.

പ്ര​കാ​ശ​ന് (ബാ​ലു വ​ർ​ഗീ​സ്) അ​മ്മു​വി​നോ​ട് (​ലി​ജോ മോ​ൾ)​ തോ​ന്നു​ന്ന ആ​ത്മാ​ർ​ഥ പ്രണയമാണ് പ്രേമാസൂത്രത്തിൽ സം​വി​ധാ​യ​ക​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മ്മു​വി​നെ വ​ള​യ്ക്കാ​ൻ പ്ര​കാ​ശ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം മു​ന്നോ​ട്ടുപോ​കു​ന്ന​ത്. അ​തി​നി​ട​യി​ൽ പ്ര​ണ​യപ​ര​വ​ശ​നാ​യ വി​കെ​പി​യു​ടെ പ്ര​ണ​യക​ഥ​ക​ളും വ​ന്നുപോ​യിക്കൊണ്ടി​രി​ക്കും.

ഒ​രു​പാ​ട് പ്ര​ണ​യപ​രാ​ജ​യ​ങ്ങ​ൾ നു​ണ​ഞ്ഞ വി​കെ​പി​യു​ടെ അ​ടു​ത്ത്, പ്ര​കാ​ശ​ൻ ത​ന്‍റെ പ്ര​ണ​യം പൂ​ക്കാ​നു​ള്ള വ​ഴി​തേ​ടി വ​രു​ന്നതുതൊട്ട് പിന്നെ കൊച്ചിംഗ് ക്ലാസാണ്. പ്രണയം എന്താണെന്ന് പഠിപ്പിക്കുന്ന “സ്പെഷൽ കോച്ചിംഗ് ക്ലാസ്’.പ്ര​കാ​ശ​നും കൂ​ട്ടു​കാ​രും വി​കെ​പി പ​റ​യു​ന്ന സൂ​ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ച്ച് തു​ട​ങ്ങു​ന്ന​തോ​ടെ ചി​ത്രം ര​സം​പി​ടി​ച്ച് തു​ട​ങ്ങും. ന​ല്ല ഒ​ന്നാ​ന്ത​രം കാ​മു​ക വേ​ഷം അ​ണി​യാ​ൻ ബാ​ലു​വി​ന് സാ​ധി​ക്കു​ന്നു​ണ്ട്.

ഗോ​പിസു​ന്ദ​ർ ഒ​രു​ക്കി​യ പാ​ട്ടു​ക​ൾ കാ​തു​ക​ൾ​ക്ക് സു​ഖം പ​ക​ർ​ന്നുന​ൽ​കി​യാ​ണ് ക​ട​ന്നുപോ​യ​ത്. ലി​ജോമോ​ൾ​ക്ക് പി​ന്നെ ചി​രി​ക്കാ​നും ദേ​ഷ്യ​പ്പെ​ടാ​നും മാ​ത്ര​മേ ചി​ത്ര​ത്തി​ൽ സ​മ​യമുണ്ടായിരുന്നുള്ളൂ.വി​ഷ്ണു ഗോ​വി​ന്ദ​നെ കോ​മ​ഡി പ​രി​വേ​ഷ​ത്തി​ൽ നി​ന്നു മോ​ചി​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞിട്ടു​ണ്ട്. നെ​ഗ​റ്റീ​വ് ട​ച്ചു​ള്ള ത​വ​ളക്കണ്ണ​ൻ സു​കുവാ​യി വി​ഷ്ണു ആ​ദ്യാ​വ​സാ​നം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തി​ട്ടു​ള്ള​ത്.

ഗ്രാ​മാ​ന്ത​രീ​ക്ഷം ത​നി​മ​വി​ടാ​തെ ഒപ്പിയെടുത്തിട്ടുണ്ട് ഛായാ​ഗ്രാ​ഹ​ക​ൻ സ്വ​രൂ​പ് ഫി​ലി​പ്പ്.ഒ​ന്നി​നൊ​ന്നി​ന് മി​ക​ച്ച ഫ്രെ​യി​മു​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് പ്രേ​മ​സൂ​ത്രം. ആ ​കാ​ഴ്ച​ക​ൾ ത​ന്നെ​യാ​ണ് ഈ ​ചി​ത്രം ക​ണ്ടി​രി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കിത്തീർ​ക്കു​ന്ന​തും. ഇ​ത്തി​രി​യൊ​ക്കെ ഫാ​ന്‍റ​സി ചേ​ർ​ത്താ​ണ് ചെ​ന്പ​ൻ വി​നോ​ദി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ സം​വി​ധാ​യ​ക​ൻ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

പ്രേ​മി​ക്കാ​ൻ താത്പര്യപ്പെടുന്നവർ പ​ഴ​യ​കാ​ല സൂ​ത്ര​ങ്ങ​ൾ ക​ണ്ട് ഒ​ന്നു പ​യ​റ്റി നോ​ക്ക​ണ​മെ​ന്നു വിചാരിക്കുന്നുവെങ്കിൽ ധൈര്യമായി പ്രേ​മ​സൂ​ത്ര​ത്തി​ന് ത​ല​വ​യ്ക്കാം.

പ്രേമസൂത്രം

| Movies, Reviews | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>