‘പ്രണയമയീ രാധ..’, ആമിയിലെ പുതിയ ഗാനം പുറത്തുവന്നു.

മഞ്ജു വാര്യര്‍ നായികയായെത്തുന്ന ‘ആമിയിലെ’ പുതിയ ഗാനം പുറത്തുവന്നു. പ്രണയമയി രാധ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ്. എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം അതീവ ഹൃദ്യമാണ്.

ശ്രേയയുടേയും വിജയ് യേശുദാസിന്റെയും ആലാപനമികവ് മുഴുവനും ഗാനത്തിലേക്ക് ആവാഹിക്കാന്‍ എം ജയചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. നിലവാരം കൊണ്ടും ചിത്രീകരണം കൊണ്ടും ഗാനത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കമലിനും സാധിച്ചു. റഫീഖ് അഹമ്മദാണ് ഗാനം രചിച്ചിരിക്കുന്നത്.

മാധവിക്കുട്ടിയുടെ ജീവിത കഥ ആസ്പദമാക്കിയ ചലച്ചിത്രം ഉടര്‍ തിയേറ്ററുകളിലെത്തും.

‘പ്രണയമയീ രാധ..’, ആമിയിലെ പുതിയ ഗാനം പുറത്തുവന്നു.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>