പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇനി തിയേറ്ററുകളിലേക്കെന്ന് അരുണ്‍ ഗോപി.

ആദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രവും ആണിത്. സിനിമയുടെ ചിത്രീകരണം ഇന്ന് രാവിലെ പൂര്‍ത്തിയായി. ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. സോഷ്യല്‍ മീഡിയ വഴി അരുണ്‍ ഗോപിയാണ് ചിത്രീകരണം അവസാനിച്ച കാര്യം പങ്ക് വച്ചത്.

ഇന്ന് രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ ആദ്യത്തെ(എഴുത്തു)സിനിമ.!!! എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപനം സാധ്യമാക്കി നല്‍കിയ എല്ലാരോടും..!!! വാക്കിലൊതുങ്ങാതെ സ്നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാര്‍..!! നന്ദി..!! പ്രൊഡക്ഷനിലെ ബിജുവില്‍ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാര്‍ത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയില്‍ ഒതുക്കാന്‍ കഴിയില്ല എന്ന് അറിയാം..!! എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാര്‍ത്ഥന്‍, ബാലു, അമൃത്, ലാല്‍, ആരോണ്‍, ഓസ്റ്റിന്‍, ശിവറാം, ആന്‍മി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു..!! ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റര്‍ ഹെയ്‌നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹര്‍ഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂര്‍ണമായി വെള്ളിത്തിരയിലെത്താന്‍..!! കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ..
പ്രാര്‍ത്ഥനയോടെ..
സ്നേഹത്തോടെ അരുണ്‍ ഗോപി

പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇനി തിയേറ്ററുകളിലേക്കെന്ന് അരുണ്‍ ഗോപി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>