മമ്മൂട്ടിയുടെ പേരന്‍പ് ഒക്‌റ്റോബറില്‍ എത്തും.

മമ്മൂട്ടി എന്ന നടന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രം പേരന്‍പ് ഒക്‌റ്റോബറില്‍ തിയറ്ററുകളില്‍ എത്തും. ഒക്‌റ്റോബര്‍ ആദ്യ ആഴ്ചകളില്‍ തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ മസ്റ്റ് വാച്ച്‌ പട്ടികയില്‍ ഇടം നേടിയ ചിത്രത്തിന് ഷാങ്ഹായ് ഫെസ്റ്റിവലിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. അമുദന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുറത്തു വന്നിട്ടുള്ള ടീസറുകള്‍ക്കും പാട്ടിനുമെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.

മമ്മൂട്ടിയുടെ പേരന്‍പ് ഒക്‌റ്റോബറില്‍ എത്തും.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>