ശ്രീനിവാസൻ ചിത്രം ‘പവിയേട്ടന്റെ മധുരചൂരല്‍’ ട്രെയിലര്‍ കാണാം

ശ്രീനിവാസന്‍ തിരക്കഥയെഴുതി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പവിയേട്ടന്റെ മധുരചൂരല്‍’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.

അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ മുഖ്യ കഥാപാത്രമായി വരുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരചൂരല്‍. ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശ്രീനിവാസന് പുറമെ ലെനയും മുഖ്യ വേഷത്തില്‍ എത്തുന്നു. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വി സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്ബ്യാര്‍ എന്നിവര്‍ ചേര്‍ന്ന നിര്‍മ്മിക്കുന്ന പവിയേട്ടന്റെ മധുരചൂരലിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്‌. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥ് സംഗീതം ഒരുക്കിയിരിക്കുന്നു.

എംജി ശ്രീകുമാര്‍, കെജെ യേശുദാസ്,കെഎസ് ചിത്ര,വൃന്ദ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിനും മോഷന്‍ പോസ്റ്ററിനും നേരത്തെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലറും അണിയറ പപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ശ്രീനിവാസൻ ചിത്രം ‘പവിയേട്ടന്റെ മധുരചൂരല്‍’ ട്രെയിലര്‍ കാണാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>