ക്യാപ്റ്റനിലെ ആദ്യഗാനമെത്തി

അന്തരിച്ച വി. പി സത്യന്‍ എന്ന ഫുട്ബോള്‍ പ്രതിഭയുടെ ജീവിത കഥയെ ആസ്പദമാക്കി ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ക്യാപ്റ്റന്‍. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഈ ജയസൂര്യ ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്. ശ്രേയാ ഘോഷാല്‍ പാടിയ ഗാനത്തിന്റെ വരികളെഴുതിയത് റഫീഖ് അഹമ്മദ്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സത്യന്റെ കാലഘട്ടം കേരള ഫുട്ബോളിനും ഇന്ത്യന്‍ ഫുട്ബോളിനും മികച്ച കാലഘട്ടമായിരുന്നു. അനിതാ സത്യനാകുന്നത് അനു സിതാരയാണ്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ അതിഥിയായെത്തും. ചിത്രം ഫെബ്രുവരി 16ന് തിയറ്ററുകളിലെത്തും.

ക്യാപ്റ്റനിലെ ആദ്യഗാനമെത്തി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>