ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‌ ബംഗ്ലാദേശില്‍ നിന്ന് ഓസ്‌കര്‍ എന്‍ട്രി

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും അഭിനയശേഷി കൊണ്ടും ഇന്ത്യന്‍ സിനിമ ലോകത്തെ വിസമയിപ്പിച്ച ചിലരില്‍ ഒരാളാണ് ഇര്‍ഫാന്‍ ഖാന്‍. ഇന്ത്യന്‍ ചിത്രങ്ങളിലെന്ന പോലെ വിദേശ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഇര്‍ഫാന്‍ ഖാന്‍.

ഇര്‍ഫാന്‍ ഖാന്‍ നായകനായി എത്തുന്ന ധൂഭ്‌ – നോ ബെഡ് ഓഫ് റോസസ് എന്ന സിനിമ ഓസ്‌ക്കാറിന് അയയ്ക്കാന്‍ ഒരുങ്ങുകയാണ് ബംഗ്ലാദേശ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ്. ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലേക്കാണ് ഒഫീഷ്യല്‍ എന്ട്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമദിന്റെ ജീവിത കഥയാണ് സിനിമയുടെ ഇതിവൃത്തം.ബംഗ്ലാദേശില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ചിത്രമാണിത്. ഒരാണിനും പെണ്ണിനും ഇടയില്‍ നടക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

മെസ്തഫ സര്‍വാര്‍ ഫറൂഖിയാണ് ചിത്രത്തിന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ഇര്‍ഫാന്റെ ഭാര്യയായി എത്തുന്നത് റൊക്കേയ പ്രാച്ചിയാണ്. നുസറത്ത് ഇംറോസ് തിഷ ഇര്‍ഫാന്റെ മകളായും ഇന്ത്യന്‍ നടി പൗര്‍ണോ മിത്ര മകളുടെ കൂട്ടുകാരിയായും എത്തുന്നു.

ഒരു യഥാര്‍ഥ ജീവിതാനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഈ സിനിമ ചെയ്തതെന്ന് സംവിധായകന്‍ ഫറൂഖി വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിലെ മുസ്ലിം സമുദായത്തിന്റെ അടിത്തറ തന്നെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു അത്. നൈരാശ്യത്തില്‍ നിന്നും എങ്ങനെ സ്ത്രീകള്‍ കരുത്തു നേടുന്നു, സമൂഹത്തിലെ അവരുടെ പോരാട്ടെത്തെ പറ്റിയെല്ലാം മനസ്സിലാക്കി തന്ന യഥാര്‍ത്ഥ ജീവിതാനുഭവം ഫാറുഖി വ്യക്തമാക്കി.

വിവാദങ്ങളുടെ പേരില്‍ ബാന്‍ ചെയ്യപ്പെട്ട ചിത്രത്തിന്റെ ബാന്‍ നീങ്ങുന്നത് 2017 ഒക്ടോബറിലാണ്. പിന്നീട് ഫ്രാന്‍സ്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‌ ബംഗ്ലാദേശില്‍ നിന്ന് ഓസ്‌കര്‍ എന്‍ട്രി

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>