ഒരു പഴയ ബോംബ് കഥയുടെ ഛോട്ടാ ടീസര്‍ കാണാം

തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ‘ഒരു പഴയ ബോംബ് കഥ’ സ്റ്റഡി കളക്ഷനുമായി തിയറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാഫിയാണ്.പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥിതാരമായി വരുന്നുണ്ട്.

കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍, വിജയരഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതുലക്ഷ്മി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം, വി സാജന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു പഴയ ബോംബ് കഥയുടെ ഛോട്ടാ ടീസര്‍ കാണാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>