ഒരു കുപ്രസിദ്ധ പയ്യനായി ടൊവിനോ തോമസ്; ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍.

ടോവിനോ നായകനാകുന്ന ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്‍’ന്റെ ട്രെയിലര്‍ എത്തി. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുളളതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒഴിമുറിക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനും അനു സിത്താരയും നായിക വേഷത്തിലും നെടുവേണവും ശരണ്യ പൊന്‍വണ്ണനും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നു.

ചിത്രം നംവംബര്‍ 9ന് റിലീസ് ചെയ്യും. ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്‌കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, മഞ്ജുവാണി തുടങ്ങിയവരുമുണ്ട് ചിത്രത്തില്‍.

ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്ബിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.
തലപ്പാവ്, ഒഴിമുറി എന്നീ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്‍ എന്ന പാല്‍ക്കാരനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

ഒരു കുപ്രസിദ്ധ പയ്യനായി ടൊവിനോ തോമസ്; ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>