മലയാളസിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലർ പുറത്തിറങ്ങി.

മലയാളസിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാൽ തന്നെയാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടത്.നേരത്തെ ട്രെയിലർ ലീക്കായി പുറത്തുവന്നിരുന്നു. കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയറ്ററിൽ പ്രദർശിപ്പിക്കുന്ന ട്രെയിലർ റിലീസ് ചെയ്യുന്നതിനും ഒരു ദിവസം മുൻപെയാണ് ലീക്കായി പുറത്തുവന്നത്.

ഒടിയനായുള്ള മോഹൻലാലിന്റെ തീപ്പൊരി ആക്​ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയർ, പ്രകാശ് രാജ്, സിദ്ദിഖ്, നന്ദു, ഇന്നസെന്റ് എന്നിവരെയും ട്രെയിലറിൽ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹൻലാൽ ട്രെയിലറിൽ എത്തുന്നത്.സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ട്രെയിലർ തരംഗമായി കഴിഞ്ഞു. പീറ്റർ ഹെയ്‌നാണ് ആക്​ഷൻ കൊറിയോഗ്രഫി.വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയർ നായികയാകുമ്പോൾ പ്രകാശ് രാജ് വില്ലനായി എത്തുന്നു. ചിത്രം ഡിസംബർ 14ന് തിയറ്ററുകളിലെത്തും.

മലയാളസിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലർ പുറത്തിറങ്ങി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>