നിത്യഹരിത നായകന്റെ  ട്രെയ്‌ലര്‍ പുറത്തിറക്കി

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന നിത്യഹരിത നായകന്റെ ട്രെയ്‌ലര്‍ ഇന്ന് നിവിൻ പോളി തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ധര്‍മജനും, മനു തച്ചേട്ടും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ ഷാജി കൈലാസ്, ദീപന്‍, എ കെ സാജന്‍ എന്നിവരുടെ സംവിധാന സഹായിയായി വന്ന എ ആര്‍ ബിനുരാജ് സ്വന്തന്ത്ര സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ.

വിഷ്ണു ഉണ്ണികൃഷ്ണനും, ധര്‍മജന്‍ ബോള്‍ഗാട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ബേസിൽ ജോസഫ്, സൗബിന്‍, ബിജു കുട്ടന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. നാലു പുതുമുഖ നായികമാരാണ് ചിത്രത്തിൽ. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്.

നിത്യഹരിത നായകന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>