ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ നായകനായെത്തുന്ന ചിത്രം എന്‍ജികെയുടെ ടീസര്‍ പുറത്തിറങ്ങി. സെല്വരാഘവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് സൂര്യ എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍.
പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ടീസറിന് ഇതിനോടകം മൂന്നരലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായി.ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസിംഗ് എന്നാണെന്നതില്‍ പ്രഖ്യാപനമായിട്ടില്ല. ദീപാവലി റിലീസായി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.