എം.​ടി ര​ണ്ടാ​മൂ​ഴം സി​നി​മ​യി​ല്‍​നി​ന്നും പി​ന്‍​വാ​ങ്ങു​ന്നു.

കോ​ഴി​ക്കോ​ട്: ര​ണ്ടാ​മൂ​ഴം സി​നി​മ​യി​ല്‍​നി​ന്നും എം.​ടി വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ പി​ന്‍​വാ​ങ്ങു​ന്നു. തി​ര​ക്ക​ഥ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ എം.​ടി ഹ​ര്‍​ജി ന​ല്‍​കി. തി​ര​ക്ക​ഥ ന​ല്‍​കി നാ​ലു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ന​ട​പ​ടി.

തി​ര​ക്ക​ഥ കൈ​മാ​റു​മ്ബോ​ള്‍ മു​ന്‍​കൂ​റാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്‍​കു​മെ​ന്നും എം.​ടി ഹ​ര്‍‌​ജി​യി​ല്‍ പ​റ​യു​ന്നു. താ​ന്‍ വ​ര്‍​ഷ​ങ്ങ​ളു​ടെ ഗ​വേ​ഷ​ണം ന​ട​ത്തി​യാ​ണ് തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ല്‍ ഈ ​ആ​ത്മാ​ര്‍​ഥ​ത ചി​ത്ര​ത്തി​ന്‍റെ അ​ണ‌ി​യ​റ​ക്കാ​ര്‍ കാ​ണി​ച്ചി​ല്ലെ​ന്നും എം.​ടി പ​റ‍​യു​ന്നു. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ആ​ണ്. നി​ര്‍​മാ​താ​വ് ബി.​ആ​ര്‍ ഷെ​ട്ടി​യും. 2019 ജൂ​ലൈ​യി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ നി​ര്‍​മാ​താ​വ് അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ച​രി​ത്രം കു​റി​ച്ച്‌ ആ​യി​രം കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ‍​യു​ന്നു.

എം.​ടി​യു​ടെ വി​ഖ്യാ​ത​മാ​യ നോ​വ​ലാ​ണ് ര​ണ്ടാ​മൂ​ഴം. മ​ഹാ​ഭാ​ര​ത ക​ഥ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച ഈ ​നോ​വ​ലി​ല്‍ ഭീ​മ​നാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്രം.

എം.​ടി ര​ണ്ടാ​മൂ​ഴം സി​നി​മ​യി​ല്‍​നി​ന്നും പി​ന്‍​വാ​ങ്ങു​ന്നു.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>