പാര്‍വ്വതിയുടെ ‘ഉയരെ’: മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് ടൊവീനോ.

പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന പുതിയ ചിത്രം ‘ഉയരെ’യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയായാണ്‌ പാര്‍വ്വതി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്‌, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍ ആണ്. ചിത്രത്തിന്റെ നിര്‍മ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്ഗ എന്നിവര്‍ക്കാണ്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.’ഉയരെ’ എന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയല്ല ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വ്വതി ആഗ്രയിലെ ‘ഷീറോസ്’ കഫെയില്‍ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നടത്തിപ്പുകാര്‍. അവരുടെ ജീവിതം പഠിക്കാനായാണ് പാര്‍വ്വതി ഷീറോസില്‍ എത്തിയത്.

പാര്‍വ്വതിയുടെ ‘ഉയരെ’: മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് ടൊവീനോ.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>