” ഒടിയന്‍, ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ മൂന്നിന്റെയും റിലീസ് തീയതി പ്രഖ്യാപിച്ചു “.

മോഹന്‍ലാലിന്റേതായി 3 ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിലുള്ളത്. ഒടിയന്‍, ചിത്രീകരണം നടക്കുന്ന ലൂസിഫര്‍ ,കുഞ്ഞാലി മരക്കാര്‍. ഓടിയന്റെ റിലീസ് ഡേറ്റില്‍ ആശങ്ക നിലനില്‍ക്കുന്നത് അവസാനിപ്പിച്ച്‌ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരാണ് മൂന്നു ചിത്രങ്ങളുടെയും റിലീസ് തീയതി പ്രഖ്യാപിച്ചത്. ഒടിയന്‍ ഡിസംബര്‍ 14ന്, ലൂസിഫര്‍ മാര്‍ച്ച്‌ 24ന്, കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത ഓണത്തിന്. മോഹന്‍ലാലിന്റെ ഈ ബിഗ് ബജറ്റ് പടങ്ങളുടെ റിലീസ് സ്ഥിരീകരിച്ചത് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍തന്നെയാണ്. മൂന്നു സിനിമകളും 50 കോടിയിലിലേറെ നിര്‍മാണച്ചിലവുള്ളവയാണ്. ഒടിയന്‍ 50 കോടിയും ലൂസിഫര്‍ 60 കോടിയും മരയ്ക്കാര്‍ 75 കോടിയുമാണു ബജറ്റ് ചെയ്തിട്ടുള്ളത്. ഒടിയന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ജോലികള്‍ മുംബൈയില്‍ പുരോഗമിക്കുന്നു.

ലൂസിഫര്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. നവംബര്‍ ഒന്നിനു മരയ്ക്കാര്‍ ചിത്രീകരണം തുടങ്ങും. 70 ദിവസംകൊണ്ടാണു മരയ്ക്കാര്‍ പൂര്‍ത്തിയാക്കുക.ഒടിയന്റെ ട്രെയിലര്‍ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ ഒടിയന്‍ ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയര്‍ നായികയാകുമ്ബോള്‍ പ്രകാശ് രാജ് വില്ലനായി എത്തുന്നു.

” ഒടിയന്‍, ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ മൂന്നിന്റെയും റിലീസ് തീയതി പ്രഖ്യാപിച്ചു “.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>