മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ച്‌ മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണമാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയാക്കിയത്.നീരാളിയുടെ ചിത്രീകരണത്തിരക്കിനിടയില്‍ നിന്നും മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ അപ്രതീക്ഷിതമായി കടന്നു വന്നാണ് മലയാളികളുടെ പ്രിയ നടന്‍ ആരാധകരെ ഞെട്ടിച്ചത്.കഴിഞ്ഞ കുറെ ദിവസങ്ങളിലായി മുംബൈ മലയാളികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചയായിരുന്നു പുതിയ രൂപത്തിലെത്തിയ സൂപ്പര്‍ താരത്തിന്റെ നഗരത്തിലെ സാന്നിധ്യം. നീരാളി എന്ന ആക്ഷന്‍ ത്രില്ലറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലും സംഘവും മുംബൈയില്‍ ഉണ്ടായിരുന്നത്.

ഭാണ്ഡൂപ്, പവായ് , മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പുരോഗമിച്ചിരുന്ന നീരാളിയുടെ സെറ്റിലെത്തി പ്രിയ നടനെ നേരിട്ട് കാണുവാന്‍ അവുധിയെടുത്തു അലഞ്ഞവരും ധാരാളമുണ്ടായിരുന്നു. ലാലേട്ടന്റെ പുതിയ രൂപമാറ്റം കാണുവാനും ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാനുമായിരുന്നു സെറ്റിലെ തിരക്ക്.ബോളിവുഡിലെ മികച്ച അണിയറ പ്രവര്‍ത്തകരാണ് നീരാളിക്ക് വേണ്ടി സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നത്.

ഇതിനിടയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ അപ്രതീക്ഷിതമായി കടന്നു വന്നാണ് സൂപ്പര്‍ താരം ആരാധകരുടെ മനം കവര്‍ന്നത് . സഹപ്രവര്‍ത്തകരായ സുരാജ് വെഞ്ഞാറന്മൂടും, നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് കുരുവിളയും സുഹൃത്തുക്കളുമൊത്താണ് മോഹന്‍ലാല്‍ മലയാളികള്‍ മാത്രമുണ്ടായിരുന്ന ഒരു സ്വകാര്യ ചടങ്ങിലെത്തി കുറച്ചു നേരം പങ്കിട്ടത്.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും കുശലങ്ങള്‍ ചോദിച്ചും മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും സുരാജ് വെഞ്ഞാറന്മൂടും സമയം ചിലവഴിച്ചപ്പോള്‍ അപ്രതീക്ഷിതമായി വീണു കിട്ടിയ അപൂര്‍വ നിമിഷങ്ങളെ പലര്‍ക്കും വിശ്വസിക്കാനായില്ല.മുംബൈയിലെ തങ്ങളുടെ സുഹൃത്തുക്കളായ സുനില്‍ കുമാറിനെയും സുധീഷ് കുമാറിനെയും കാണുവാന്‍ എത്തിയതായിരുന്നു മോഹന്‍ലാലും സുരാജ് വെഞ്ഞാറന്മൂടും.

മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ച്‌ മോഹന്‍ലാല്‍

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>