മന്ദാരത്തിലെ ‘കടലാഴം’ വീഡിയോ ഗാനം പുറത്തിറങ്ങി.

ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തുന്ന മന്ദാരത്തിലെ കടലാഴം വീഡിയോ ഗാനം പുറത്തുവിട്ടു. വിനായക് ശശികുമാര്‍, പീയുഷ് കപൂര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്. കാര്‍ത്തിക്, സിയ ഉല്‍ ഹഖ്, പീയുഷ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്.ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്ക് മൗണ്ടെന്‍ സിനിമാസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശൂര്‍, എറണാകുളം, വാഗമണ്‍, പോണ്ടിച്ചേരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിച്ചിരിക്കുന്നത്.

മന്ദാരത്തിലെ ‘കടലാഴം’ വീഡിയോ ഗാനം പുറത്തിറങ്ങി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>