മമ്മൂട്ടിക്കൊപ്പം വീണ്ടും ശ്രീനി, ഒരുങ്ങുന്നത് പൊളിറ്റിക്കൽ ത്രില്ലർ

മെഗാതാരം മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിന്റെ വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. ഇപ്പോഴിതാ നടൻ ശ്രീനിവാസൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും എന്ന വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. അഴകിയ രാവണൻ, മഴയെത്തും മുമ്പേ, ഗോളാന്തര വാർത്തകൾ, മേഘം, ഒരു മറവത്തൂർ കനവ്, കഥ പറയുമ്പോൾ തുടങ്ങി ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്.

പുതിയ ചിത്രത്തിൽ രാഷ്‌ട്രീയം ഒട്ടും തന്നെ അറിയാത്ത ഒരു കഥാപാത്രമാണ് ശ്രീനിയുടേതെന്ന് സംവിധായകൻ പറഞ്ഞു. തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കർ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ എന്നിവർ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

സിനിമയിൽ ഇതാദ്യമായല്ല മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്നത്. 1995ൽ തമിഴിൽ പുറത്തിറക്കിയ ‘മക്കൾ ആട്ച്ചി’ എന്ന ചിത്രത്തിലും മുഖ്യമന്ത്രി ആയാണ് മെഗാസ്‌റ്റാർ എത്തിയത്. കൂടാതെ ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിത കഥപറയുന്ന ‘യാത്ര’ എന്ന ചിത്രത്തിൽ വൈ.എസ്. ആറിനെ അവതരിപ്പിക്കുന്നതും മലയാളത്തിന്റെ ബിഗ് ബി തന്നെയാണ്.

മമ്മൂട്ടിക്കൊപ്പം വീണ്ടും ശ്രീനി, ഒരുങ്ങുന്നത് പൊളിറ്റിക്കൽ ത്രില്ലർ

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>