‘ലില്ലി’ തിയേറ്ററുകളില്‍

സംയുക്ത മേനോനെ കേന്ദ്രകഥാപാത്രമാക്കി പ്രശോഭ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ലില്ലി ഇന്ന് തിയേറ്ററുകളില്‍ എത്തി. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്‍സ്, ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കണ്ണന്‍ നായര്‍, ധനേഷ് ആനന്ദ്, സജിന്‍ ചെറുകരയില്‍, കെവിന്‍ ജോസ്, ആര്യന്‍ മേനോന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലില്ലിയുടെ ഛായാഗ്രണം ശ്രീരാജ് രവീന്ദ്രനും എഡിറ്റിങ് സംസ്ഥാന പുരസ്‌കാര ജേതാവ് അപ്പു ഭട്ടതരിയും നിര്‍വ്വഹിച്ചിരിക്കുന്നു.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ഗര്‍ഭിണിയായ യുവതി കിഡ്‌നാപ്പ് ചെയ്യപ്പെടുകയും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥയുടെ സഞ്ചാരം.

‘ലില്ലി’ തിയേറ്ററുകളില്‍

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>