നാന്‍ പെറ്റ മകനെ….അഭിമന്യുവിന്റെ ജീവിതം സിനിമയാവുന്നു !

നാന്‍ പെറ്റ മകനെ…. മഹാരാജാസില്‍ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്.എറണാകുളം മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാവുന്നു. നൂറ്റൊന്നു ചോദ്യങ്ങളിലെ അഭിനയത്തിന് 2012 ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മിനോണ്‍ ആണ് അഭിമന്യുവായി എത്തുക.റെഡ് സ്റ്റാര്‍ മൂവീസ് നിര്‍മിക്കുന്ന ചിത്രം നവാഗതനായ സജി എസ് പാലമേല്‍ ആണ് സംവിധാനം ചെയ്യുന്നത്. നാന്‍ പെറ്റ മകന്‍ എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

അഭിമന്യുവിന്‍റെ ഓർമ്മകൾ തിരപോലെ ആര്‍ത്തിരമ്ബിയ വേദിയില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോഞ്ച് ചെയ്തപ്പോള്‍ മാതാവിന് വിതുമ്ബലടക്കാനായില്ല. കണ്ട് നിന്ന എല്ലാവരുടെയും കണ്ണ് നനപ്പിച്ച വൈകാരികമുഹൂര്‍ത്തതിന് പിന്നിലെ വീഡിയോ വാളില്‍ അഭിമന്യു പുനര്‍ജനിച്ചു.ചിത്രം നവംബറിലേക്ക് തിയേറ്ററുകളിലേക്ക് എത്തിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മഹാരാജാസിലും ,വട്ടവടയിലുമായിട്ടാണ് സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നത് . സിനിമയുടെ ലോഞ്ചിംഗ് അഭിമന്യവിന്‍റെ മാതാപിതാക്കള്‍ നിര്‍വഹിച്ചു .ഇന്ദ്രന്‍സ് ,പന്ന്യന്‍ രവീന്ദ്രന്‍ ,ലെനിന്‍ രാജേന്ദ്രന്‍ , നടി സരയു, സീനാ ഭാസ്ക്കര്‍ ,വട്ടവടയിലെ ഗ്രാമവാസികള്‍ ,മഹാരാജാസിലെ അഭിമന്യുവിന്‍റെ സഹപാഠികള്‍ എന്നീവരുടെ സാനിധ്യത്തിലാണ് ലോഞ്ചിംഗ് നടന്നത്.

നാന്‍ പെറ്റ മകനെ….അഭിമന്യുവിന്റെ ജീവിതം സിനിമയാവുന്നു !

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>