മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗിന്റെ രസകരമായ കോണ്ടസ്റ് വീഡിയോ..കാണാം..

ഓണം റിലീസായി നിശ്ചയിച്ച്‌ പിന്നീട് മാറ്റിവെച്ച മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് അടുത്തയാഴ്ച തിയറ്ററുകളിലെത്തുകയാണ്.ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ നടത്തുന്ന മത്സരത്തിന്റെ രസകരമായ ഒരു വീഡിയോ പുറത്തിറക്കി.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗില്‍ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. കുട്ടനാട്ടിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലുള്ള ഹരി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. അനന്ത് വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ശ്രീനാഥ് ശിവശങ്കരൻ സംഗീതം നല്‍കിയിരിക്കുന്നു.

മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗിന്റെ രസകരമായ കോണ്ടസ്റ് വീഡിയോ..കാണാം..

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>