കൂടെ

മനുഷ്യബന്ധങ്ങളുടെ തീവ്രത പ്രേക്ഷക ഹൃദയങ്ങളില്‍ കുറിച്ചിടാന്‍ സാധിക്കുന്ന പ്രതിഭയാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരുവിലും , ഉസ്താദ് ഹോട്ടലിലും ബാംഗ്ലൂര്‍ ഡെസിലും കണ്ട ആ മാജിക് ,പ്രേക്ഷകന്‍റെ ‘കൂടെ’ നടന്നു ഹൃദയത്തില്‍ തൊടുന്ന, ‘കൂടെ’യിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ‘ഹാപ്പി ജേർണി’ എന്ന മറാത്തി ചിത്രത്തിന് പ്രചോദനം ലഭിച്ചിരുന്നെങ്കിലും അഞ്ജലി മേനോന്‍റെ പുതിയ അവതരണം ‘കൂടെ’യെ മറ്റൊരു സുപ്പര്‍ ഹിറ്റ് ഉറപ്പിക്കാവുന്ന ചിത്രമായി മാറുന്നു.

തന്‍റെ കുടുംബത്തിനു പ്രഥമ സ്ഥാനം നൽകുന്ന ജോഷ്വാ. പതിനഞ്ചാം വയസ്സില്‍ ഗല്‍ഫിനു വണ്ടി കയറിയപ്പോള്‍ മുതല്‍ ജോഷ്വാക്ക് സ്നേഹത്തിന്‍റെ പല തലങ്ങള്‍ നഷ്ടമായിരുന്നു. ജോഷ്വയുടെ നാട്ടിലേക്കുള്ള തിരിച്ചുവരവാണ് കൂടെയുടെ കാതല്‍. ജീവന് തുല്യം സ്നേഹിക്കുന്ന ജെനി എന്ന സഹോദരിയുമായുള്ള ഊഷ്മളമായുള്ള ബന്ധത്തിലാണ് ‘കൂടെ’യുടെ അടിത്തറ അഞ്ജലി മേനോന്‍ പണിതിരിക്കുന്നത്.

Koode malayalam movie reivew

Koode malayalam movie reivew

ഈ ചിത്രം എല്ലാ അര്‍ഥത്തിലും തിരിച്ചുവരവിന്‍റെ ചിത്രമാണ്. സമീപകാല ചിത്രങ്ങളില്‍ ഒന്നിലും ഹിറ്റുകള്‍ സമ്പാദിക്കാന്‍ കഴിയാതെ പോയ പൃഥ്വിരാജിന്‍റെ, ഇടവേളയ്ക്കു ശേഷം സ്ക്രീനില്‍ എത്തുന്ന നസ്രിയയുടെ, തുറന്നുപറച്ചിലുകളുടെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട പാര്‍വതിയുടെ… തിരിച്ചുവരവുകള്‍.

പൃഥ്വിരാജിന്‍റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ‘കൂടെ’യിലെ ജോഷ്വ. ഒരു പ്രണയിനിയേക്കാൾ, ജോഷ്വായുടെ നല്ല സുഹൃത്തായിരുന്നു പാര്‍വതി കൈകാര്യം ചെയ്ത സോഫിയ എന്ന കഥാപാത്രം. എന്നാല്‍ തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രേക്ഷക മനസ്സ് മുഴുവന്‍ നിറഞ്ഞു നില്‍ക്കുക നസ്രിയയുടെ ജെന്നി എന്ന കഥാപാത്രമാകും. രഞ്ജിത്ത്, അതുൽ കുൽക്കർണി,റോഷൻ എന്നീ താരങ്ങളും അവരുടെ റോളുകള്‍ ഗംഭീരമാക്കി.

Koode malayalam movie reivew

Koode malayalam movie reivew

‘പറവ’യിലൂടെ പ്രതിഭ തെളിയിച്ച ലിറ്റില്‍ സ്വയംപിന്‍റെ ക്യാമറകണ്ണുകള്‍ പ്രേക്ഷകന്‍റെ കൂടെ സഞ്ചരിക്കുകയാണ്. പ്രകൃതിയുടെ മനോഹാരിതയും , ബന്ധങ്ങളുടെ ഇഴഅടുപ്പമുമെല്ലാം സ്വയംപിന്‍റെ ഫ്രേമില്‍ കളര്‍ഫുള്ളായി. രഘു ദീക്ഷിതും എം. ജയചന്ദ്രനും സംഗീത വിഭാഗം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.

‘കൂടെ’ പ്രേക്ഷകഹൃദയങ്ങളെ തൊടുന്നുണ്ടെങ്കില്‍ അതിന്‍റെ കയ്യടി നല്‍കേണ്ടത് അഞ്ജലി മേനോന് തന്നെയാണ്.ഏതൊരു നിമിഷം വേണമെങ്കിലും പാളി പോയേക്കാവുന്ന ഒരു കഥാഗതി മികച്ച രീതിയിൽ പ്രേക്ഷകനോട് സംവദിച്ചിട്ടുണ്ട് അവർ. മെല്ലെ സഞ്ചരിക്കുന്ന, പ്രവചനീയമായ കഥയെ വിരസതകള്‍ സമ്മനിക്കാതെ സംവദിക്കാന്‍ കഴിഞ്ഞിടതാണ് അഞ്ജലി മേനോന്‍ എന്ന സംവിധായികയുടെ വിജയം.
കുടുംബസമയം ധൈരമായി ടിക്കറ്റ്‌ എടുക്കാം സമീപ കാല മലയാള സിനിമയിലെ മികച്ച ഫീല്‍ ഗുഡ് മൂവികളില്‍ ഒന്നായ ‘കൂടെ’യ്ക്ക്.

കൂടെ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>