കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട്‌ ട്രെയിലര്‍ കാണാം.

ആരാധകര്‍ ഏറെ ആവേശത്തിലാണ് നിവിന്‍ പോളി ചിത്രം കായകുളം കൊച്ചുണ്ണി കാത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സാന്‍ഡ് ആര്‍ട്ട്‌ ട്രെയിലര്‍ പുറത്തിറങ്ങി.ഉദയന്‍ എടപ്പാള്‍ ആണ് ട്രെയിലര്‍ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ഈ സാന്‍ഡ് ആര്‍ട്ട് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.ബോബി സഞ്ജയ് ടീമിന്‍റേതാണ് രചന. കൊച്ചുണ്ണിയായി നിവിന്‍ പൊളി എത്തുമ്പോൾ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ ആണെന്നുള്ളതാണ് സിനിമയുടെ ഹൈലൈറ്റ്‌.

45 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അഭിനയിക്കുന്നുണ്ട്.കേരളത്തില്‍ 300 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരങ്ങള്‍. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിര്‍മിക്കുന്നത്.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.

കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട്‌ ട്രെയിലര്‍ കാണാം.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>