കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

ചരിത്ര പശ്ചാത്തലത്തില്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഗാനങ്ങളുടെ ഓഡിയോ യൂട്യൂബില്‍ ആണ് റിലീസ് ആയത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ബോബി-സഞ്ജയ് ടീമിന്‍റേതാണ് രചന. കൊച്ചുണ്ണിയായി നിവിന്‍ പൊളി എത്തുമ്ബോള്‍ ​സു​ഹൃ​ത്തായ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യായി മോ​ഹ​ന്‍​ലാ​ല്‍ ആ​ണെ​ന്നു​ള്ള​താ​ണ് ​സി​നി​മ​യു​ടെ ഹൈലൈറ്. 45 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അഭിനയിക്കുന്നുണ്ട്.

കേരളത്തില്‍ 300 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരങ്ങള്‍.മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി നി​ര്‍​മി​ക്കു​ന്ന​ത് ശ്രീഗോകു​ലം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാന്‍ ആണ് കാ​യം​കു​ളം കൊ​ച്ചു​ണ്ണിയുടെയും ഛായാഗ്രാഹകന്‍. 161 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്

കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>