ആഷിഖ് അബുവിന്റെ നിപ്പയിൽ നിന്ന് കാളിദാസ് പിൻമാറി.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ വൈറസ്. കോഴിക്കോട് നഗരത്തേയും ഭ്രാന്ത പ്രദേശത്തേയും അടിമുടി പിടിച്ച് കിലുക്കിയ ഒരു രോഗമായിരുന്നു നിപ്പ.നിപ്പയെ ആധാരമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം തന്നെ ജനങ്ങളുടെ ഇടയിൽ തരംഗമായിരുന്നു. പിന്നീട് ഏറെ ശ്രദ്ധയാകർഷിച്ചത് ചിത്രത്തിലെ കാസ്റ്റിങ്ങാണ്.

ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വൈറസിൽ നിന്ന് കാളിദാസ് ജയറാം പിൻമാറിയിരിക്കുകയാണത്ര. താരത്തിനു പകരം ഈ കഥാപാത്രവുമായി എത്തുന്നത് ശ്രീനാഥ് ഭാസിയാണ്. എന്നാൽ ഇതു സംബന്ധിച്ചുള്ള ഓദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

മറ്റു ചിത്രങ്ങളുടെ തിരക്കുകൾ കാരണമാണ് ആഷിഖ് അബുവിന്റെ വൈറസിൽ നിന്ന് കാളിദാസ് പിൻമാറിയതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നിലവിൽ ജീത്തു ജോസഫ്, ആൽഫോൺ പുത്രൻ, സന്തോഷ് ശിവൻ, മിഥുൻ മാനുവൽ എന്നിവകരുടെ ചിത്രങ്ങളുടെ കരാറിൽ ഒപ്പിട്ടിരിക്കുകയാണ് താരം.

മുഹ്‌സിന്‍ പരാരി, സുഹാസ് ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. സംഗീതം സുശിൻ ശ്യാം. ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഷിഖ് അബുവിന്റെ നിപ്പയിൽ നിന്ന് കാളിദാസ് പിൻമാറി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>