ചിയാന്‍ വിക്രമിനെ നായകനാക്കി  കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘കദരം കൊണ്ടന്റെ’ ഫസ്റ്റ് ലുക്ക് കാണാം.

ചിയാന്‍ വിക്രമിനെ നായകനാക്കി ഉലകനായകന്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘കദരം കൊണ്ടന്റെ’ ഫസ്റ്റ് ലുക്ക് എത്തി. വിക്രമിന്റെ 56-ാമത്തെ ചിത്രമായ കദരം കൊണ്ടനില്‍ അദ്ദേഹത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. ഓരോ ചിത്രത്തിലും വ്യത്യസ്തകള്‍ പരീക്ഷിക്കുന്ന വിക്രമിന്റെ ഇതുവരെ കാണാത്ത ലുക്കാണ് കദരം കണ്ടനിലേത്. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്റെ ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് എം.സെല്‍വയാണ്. ഹോളിവുഡ് ചിത്രം ‘ബ്രെത്തി’ന്റെ റീമേക്കാണ് കദരം കൊണ്ടന്‍ എന്ന് നേരത്തേ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. അതേസമയം മറ്റൊരു ഹോളിവുഡ് ചിത്രത്തിന്റെ സ്വാധീനം കദരം കൊണ്ടനുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

‘കദരം കൊണ്ട’ന്റെ ചിത്രീകരണം നിലവില്‍ മലേഷ്യയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ കമല്‍ഹാസന്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, രാജേഷ് എം.സെല്‍വ സംവിധാനം ചെയ്ത മുന്‍ ചിത്രം ‘തൂങ്കാ വാന’ത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് കമലായിരുന്നു. ‘സ്ലീപ്ലെസ്സ് നൈറ്റ്’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഔദ്യോഗിക തമിഴ് പതിപ്പായിരുന്നു ‘തൂങ്കാ വാനം’.

ചിത്രത്തില്‍ നായികയായി എത്തുന്നത് പൂജാ കുമാറാണ്. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര ഹാസനും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന 45-ാമത്തെ ചിത്രമാണ് കദരം കൊണ്ടന്‍.

ശ്രീനിവാസ് റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ജേതാവായ പ്രവീണ്‍ കെ.എല്‍ ആണ് എഡിറ്റിങ് ചെയ്യുന്നത്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2, പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

ചിയാന്‍ വിക്രമിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘കദരം കൊണ്ടന്റെ’ ഫസ്റ്റ് ലുക്ക് കാണാം.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>