അപർണ ബാലമുരളിയുടെ പുതിയ ചിത്രം കാമുകിയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ആസിഫ് അലിയുടെ അനിയൻ അസ്‌കർ അലിയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളാകുന്ന കാമുകിയുടെ ആദ്യ ഗാനം പുറത്തിറങ്ങി.കുറുബി എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്.ബി കെ ഹരിനാരായണൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്.ഇതിഹാസ, സ്‌റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിനു.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി.

അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.കാവ്യാ സുരേഷ്, ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അപർണ ബാലമുരളിയുടെ പുതിയ ചിത്രം കാമുകിയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>